Image

എയര്‍ ഇന്ത്യ ബാഗേജ്‌ ജൂണ്‍ 20 മുതല്‍ 10 കിലോ കുറയ്‌ക്കും

Published on 10 April, 2012
എയര്‍ ഇന്ത്യ ബാഗേജ്‌ ജൂണ്‍ 20 മുതല്‍ 10 കിലോ കുറയ്‌ക്കും
ദുബായ്‌: യാത്രക്കാരുടെ തിരക്കേറുന്ന അവധിക്കാല വിമാനങ്ങളില്‍ എയര്‍ ഇന്ത്യ ബാഗേജ്‌ 40 കിലോയില്‍ നിന്ന്‌ 30 ആയി കുറച്ചു. ജൂണ്‍ 20 മുതല്‍ നിലവില്‍ വരുന്ന നിയന്ത്രണം ജൂലൈ 15 വരെ നീളും. ബിസിനസ്‌ ക്‌ളാസ്‌ യാത്രക്കാരുടെ ബാഗേജ്‌ പരിധി ഈ കാലയളവിലും 50 കിലോ ആയിരിക്കും. ഈ കാലയളവിലേക്ക്‌ നാളെ മുതല്‍ എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ്‌ പുതിയ നിയന്ത്രണം ബാധകമാവുക.

നേരത്തെ ബുക്ക്‌ ചെയ്‌ത ടിക്കറ്റുകളില്‍ 40 കിലോ തന്നെ അനുവദിക്കും. നാട്ടിലെ വേനലവധിക്കാലം ആഘോഷിക്കാന്‍ ഗള്‍ഫ്‌ നാടുകളിലെത്തിയ കുടുംബങ്ങള്‍ തിരിച്ചുപോകുന്ന സമയത്തെ ബാഗേജ്‌ നിയന്ത്രണം ഒട്ടേറെ യാത്രക്കാര്‍ക്ക്‌ തിരിച്ചടിയാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക