Image

മുംബൈ പോലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ദുല്‍ഖറിന് ഉപദേശം

Published on 15 December, 2018
മുംബൈ പോലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ദുല്‍ഖറിന് ഉപദേശം
കേരളത്തിന്റെ ദുല്‍ഖറിനെ കാര്യമറിയാതെ വിമര്‍ശിച്ചിരിക്കുകയാണ് മുംബൈ പോലീസ്. കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈല്‍ ഫോണ്‍ നോക്കുന്ന ദുല്‍ഖറിന്റെ വീഡിയോ നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ദുല്‍ഖറിന് ഉപദേശം നല്‍കി.ഡ്രൈവ് ചെയ്യുമ്ബോഴുള്ള ഇത്തരം സ്റ്റണ്ടുകള്‍ മറ്റ് ഡ്രൈവര്‍മാരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും റീയല്‍ ജീവിതത്തിലും ഇത് അംഗീകരിക്കാനാവില്ല എന്നുമായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റിലൂടെയുള്ള ഉപദേശം.എന്നാല്‍ കാര്യമറിയാതെയാണ് മുംബൈ പോലീസ് പ്രതികരിച്ചതെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക