Image

തെലങ്കാനയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‌ തലവേദനയായി വീണ്ടും വിവാദം

Published on 15 December, 2018
തെലങ്കാനയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‌ തലവേദനയായി വീണ്ടും വിവാദം
ഹൈദരാബാദ്‌: തെലങ്കാനയില്‍ ചില മണ്ഡലങ്ങളില്‍ എണ്ണിയ വോട്ടുകളുടെ കണക്കും ആകെ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ വ്യത്യാസം കണ്ടെത്തിയത്‌ തെരഞ്ഞെടുപ്പു കമ്മീഷനെ പ്രതിരോധത്തിലാക്കുന്നു. കുറഞ്ഞ വോട്ടുകളുടെ മാര്‍ജിനില്‍ ജയം തീരുമാനിച്ച മണ്ഡലങ്ങളില്‍ ഇത്തരം വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്‌ തെരഞ്ഞെടുപ്പു കമ്മീഷനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌.

വോട്ടെടുപ്പിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ കണക്കുപ്രകാരം ധര്‍മ്മപുരി നിയമസഭാ മണ്ഡലത്തില്‍ 1,65,209 വോട്ടുകളാണ്‌ പോള്‍ ചെയ്‌തത്‌. ഇവിടെ മത്സരിച്ച 11 സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടയ്‌ക്കുമായി ആകെ ലഭിച്ചത്‌ 165,747 വോട്ടുകളാണ്‌.

538 അധിക വോട്ടുകളാണ്‌ ഇവിടെ റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നത്‌. ടി.ആര്‍ സ്ഥാനാര്‍ത്ഥി കോപ്പുല ഈശ്വര്‍ 441 വോട്ടുകള്‍ക്കാണ്‌ ഇവിടെ ജയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക