Image

നടന്‍ കൊല്ലം തുളസിയെ അറസ്റ്റ്‌ ചെയ്‌തേക്കും

Published on 15 December, 2018
നടന്‍ കൊല്ലം തുളസിയെ അറസ്റ്റ്‌ ചെയ്‌തേക്കും
ശബരിമലയിലേക്ക്‌ എത്തുന്ന യുവതിയുടെ കാലില്‍ പിടിച്ച്‌ രണ്ടായി വലിച്ചുകീറണമെന്ന്‌ കൊലവിളി നടത്തിയ നടന്‍ കൊല്ലം തുളസിക്ക്‌ കുരുക്ക്‌ മുറുകുന്നു. വിവാദ പ്രസ്‌താവനയെ തുടര്‍ന്ന്‌ അറസ്റ്റ്‌ തടയായനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി തള്ളി.

ഇതോടെ നടനെ അറസ്റ്റ്‌ ചെയുന്നതിന്‌ പൊലീസിന്‌ സാധിക്കും. ഉടനെ അറസ്റ്റ്‌ ചെയ്യുമോയെന്ന കാര്യത്തില്‍ പൊലീസുകാര്‍ തീരുമാനമെടുത്തിട്ടില്ല. ഒക്ടോബര്‍ 12നാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌.

നേരത്തെ കൊല്ലം തുളസി മാപ്പ്‌ രേഖാമൂലം ഏഴുതി നല്‍കി വനിതാ കമ്മീഷനിലെ കേസിന്റെ നടപടികളില്‍ നിന്ന്‌ തലയൂരിയിരുന്നു
കൊല്ലം തുളസിയുടെ പ്രസ്‌താവനയിലാണ വനിതാ കമ്മീഷന്‍ കേസെടുത്ത സാഹചര്യത്തിലാണ്‌ ദ്ദേഹം വനിതാ കമ്മീഷനെ സമീപിച്ച്‌ മാപ്പെഴുതി നല്‍കിയത്‌. വായ്‌ പിഴ തനിക്ക്‌ പറ്റി. പ്രസ്‌താവനയില്‍ ഖേദിക്കുന്നതായി കൊല്ലം തുളസി പറഞ്ഞിരുന്നു.

ശബരിമല പ്രവേശനത്തിന്‌ വരുന്ന യുവതിയുടെ കാലില്‍ പിടിച്ച്‌ വലിച്ചുകീറി ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം വിധിപറഞ്ഞ സുപ്രീംകോടതി ജഡ്‌ജിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു തുളസിയുടെ പ്രസ്‌താവന. ഉത്തരവിറക്കിയ ജഡ്‌ജിമാര്‍ ശുംഭന്മാരാണ്‌. അയ്യപ്പനാമജപം ഇവിടെകൊണ്ട്‌ അവസാനിപ്പിക്കരുത്‌. വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ നാമജപയാത്ര നടത്തണം.

ശബരിമലയില്‍ യുവതീപ്രവേശനം ഒരു നിലയ്‌ക്കും അനുവദിക്കരുത്‌' അദ്ദേഹം പറഞ്ഞിരുന്നു.
Join WhatsApp News
അയ്യപ്പൻ 2018-12-15 09:20:49
ഇവനേം രാഹുലിനേം ഒരിടത്ത് ഇട്ട് പൂട്ടിയേര് . നട അടച്ചിട്ട് തുറന്നു വിട്ടാൽ മതി .  
. ഓരോ ഉടക്കുകളെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക