Image

റാഫേല്‍ കരാറില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്‌ പിന്നില്‍ കേന്ദ്രസര്‍ക്കാരെന്ന്‌ കോണ്‍ഗ്രസ്‌

Published on 15 December, 2018
റാഫേല്‍ കരാറില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്‌ പിന്നില്‍  കേന്ദ്രസര്‍ക്കാരെന്ന്‌ കോണ്‍ഗ്രസ്‌
ന്യൂദല്‍ഹി: റാഫേല്‍ വിമാനകരാറില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്‌ പിന്നില്‍ കേന്ദ്രസര്‍ക്കാരെന്ന്‌ കോണ്‍ഗ്രസ്‌. കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

'ഇത്‌ വളരെ ഗുരുതരമായ വിഷയമാണ്‌. അറ്റോര്‍ണി ജനറലിനെ പി.എ.സിയ്‌ക്ക്‌ മുന്നില്‍ വിളിപ്പിക്കണം. എന്തുകൊണ്ടാണ്‌ തെറ്റായ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്ന്‌ ചോദിക്കണം.'

സുപ്രീംകോടതി ഈ വിഷയങ്ങള്‍ തീരുമാനിക്കാന്‍ കഴിയുന്ന ഒരു ഉചിതമായ ഫോറമല്ലെന്ന്‌ തങ്ങള്‍ക്ക്‌ വ്യക്തമായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഫയലുകള്‍ പരിശോധിക്കാനും, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള സാക്ഷികളെ വിളിച്ച്‌ പരിശോധിക്കാനും കഴിയില്ല. തങ്ങള്‍ക്ക്‌ പ്രധാനമന്ത്രിയോട്‌ പലതും ചോദിക്കാനുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

നേരത്തെ റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട കേസില്‍ അറ്റോര്‍ണി ജനറലും കണ്‍ട്രോള്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലും സുപ്രീം കോടതിയില്‍ കള്ളം പറഞ്ഞെന്ന്‌ പി.എ.സി ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞിരുന്നു. അറ്റോര്‍ണി ജനറലിനേയും സി.എ.ജിയേയും വിളിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക