Image

ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് വാര്‍ത്താ അവതാരിക മരിച്ചു

Published on 15 December, 2018
ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് വാര്‍ത്താ അവതാരിക മരിച്ചു

നോയിഡയില്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് വാര്‍ത്താ അവതാരിക മരിച്ചു. രാജസ്ഥാന്‍ സ്വദേശിനിയായ രാധിക കൗശികാണ് നോയിഡയിലെ ആന്‍ട്രിക് ഫോറസ്റ്റ് അപാര്‍ട്മെന്റിന്റെ നാലാം നിലയില്‍ നിന്നും വീണ് മരിച്ചത്. സീ രാജസ്ഥാന്‍ അവതാരികയാണ് രാധിക. നാല് മാസമായി നോയിഡയില്‍ താമസിച്ച്‌ വരികയായിരുന്നു. രാധികയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സംഭവ സമയം രാധികയോടൊപ്പം സുഹൃത്തും സഹപ്രവര്‍ത്തകനുമായ യുവാവ് അപാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീട്ടില്‍ നിന്നും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്.

അപാര്‍ട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് സംഭവം പോലീസിനെ അറിയിക്കുന്നത്. രാധികയുടെ ക്ഷണ പ്രകാരം അത്താഴത്തിനായി ഫ്ലാറ്റില്‍ എത്തിയതാണെന്നും അബന്ധത്തില്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് സുഹൃത്തിന്റെ മൊഴി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക