കൊച്ചി പനമ്പള്ളി നഗറിലെ സിനിമാ നടി ലീനാ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കില്ല.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീന നേരത്തെ പോലീസ് പിടിയിലായിരുന്നു.
പനമ്പള്ളി നഗറിലെ വാക് വേയ്ക്ക് സമീപമുള്ള നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടിപാര്‍ലറിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടി ഉതിര്‍ത്തതെന്നാണ് പോലീസിന്റെ നിഗമനം.
ഉടമ ലീനാ പോളിന് നേരത്തെ 25 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും അധോലോക നായകന് രവി പൂജാരെയുടെ ആളുകളെന്ന്് പറഞ്ഞായിരുന്നു ഭീഷണിയെന്നും ലീനാ പോള്‍ പൊലീസിനെ അറിയിച്ചിരുന്നു.