Image

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി തെരേസ ബ്രസല്‍സില്‍

Published on 15 December, 2018
ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി തെരേസ ബ്രസല്‍സില്‍

ബ്രസല്‍സ്: ബ്രെക്‌സിറ്റ് കരാര്‍ വീണ്ടും ചര്‍ച്ചയ്ക്കുവയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ സഹായം തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രസല്‍സിലെത്തി. പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടിനിടുന്നത് മാറ്റി വച്ചതിനെത്തുടര്‍ന്ന് സ്വന്തം പാര്‍ട്ടി എംപിമാര്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയം അതിജീവിച്ചാണ് തെരേസയുടെ വരവ്. 

കരാറില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളോട് മേയ് അഭ്യര്‍ഥിക്കും. എന്നാല്‍, ഇക്കാര്യം ഇനി ചര്‍ച്ച ചെയ്യാനേ തയാറല്ലെന്നാണ് യൂണിയന്‍ നേതാക്കള്‍ നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

യൂറോപ്യന്‍ യൂണിയനുമായുള്ള വിടുതല്‍ ഉടന്പടിയില്‍ ഭേദഗതിവരുത്തണമെന്നാകും ആവശ്യപ്പെടുക. വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി വിഷയമാണ് ഇതില്‍ പ്രധാനം. ബ്രസല്‍സ് ചര്‍ച്ചയ്ക്ക് മുന്നോടിയായി അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരാദ്കര്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് തുടങ്ങിയവരുമായി മേയ് കൂടിക്കാഴ്ച നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക