Image

കടപ്പ ബിഷപ്പ് പ്രസാദ് ഗല്ലേലയുടെ രാജി വത്തിക്കാന്‍ സ്വീകരിച്ചു; പുറത്തായത് ഭാര്യയ്ക്കും മകനുമൊപ്പം കുടുംബ ജീവിതം നയിച്ച വിവാദ പുരോഹിതന്‍

Published on 15 December, 2018
കടപ്പ ബിഷപ്പ് പ്രസാദ് ഗല്ലേലയുടെ രാജി വത്തിക്കാന്‍ സ്വീകരിച്ചു; പുറത്തായത് ഭാര്യയ്ക്കും മകനുമൊപ്പം കുടുംബ ജീവിതം നയിച്ച വിവാദ പുരോഹിതന്‍
കോട്ടയം: ഭാര്യയ്ക്കും മകനുമൊപ്പം കുടുംബ ജീവിതം നയിച്ച് വിവാദത്തില്‍പെട്ട കടപ്പ കത്തോലിക്കാ ബിഷപ്പ് പ്രസാദ് ഗല്ലേല (56)യുടെ രാജി വത്തിക്കാന്‍ സ്വീകരിച്ചു. ബിഷപ്പ് പ്രസാദിനെ പദവിയില്‍ നിന്നും നീക്കി പകരം ഗുണ്ടൂര്‍ ബിഷപ്പ് എമിരറ്റസ് (വിരമിച്ച ബിഷപ്പ്) ഗലി ബാലിയെ കടപ്പയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.

ഈ മാസം പത്തിനാണ് വത്തിക്കാനില്‍ നിന്നും ഇതുസംബന്ധിച്ച കല്പന വന്നത്. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ)യും സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പൗരോഹിത്യവ്രതം ലംഘിച്ചതിന്റെ പേരില്‍ അടുത്ത കാലത്ത് ബിഷപ്പിന്റെ അധികാരങ്ങള്‍ നഷ്ടപ്പെടുന്ന രണ്ടാമനാണ് പ്രസാദ് ഗല്ലേല. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കി രൂപതയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏല്പിച്ചതും അടുത്തകാലത്താണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സഭയ്ക്കുള്ളില്‍ വിവാദങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന ബിഷപ്പ് ആയിരുന്നു റവ.പ്രസാദ് ഗല്ലേല. ഇദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍  പല ബിഷപ്പുമാര്‍ക്കും ഭാര്യമാരും മക്കളുമുണ്ടെന്നും അവര്‍ക്കാകാമെങ്കില്‍ തനിക്കു മാത്രമെന്താണ് പ്രശ്‌നമെന്നും അദ്ദേഹം തിരിച്ചടിച്ചതും സഭയെ പ്രതിസന്ധിയിലാക്കിയിരുന്നു.

ജൂലായിലാണ് ബിഷപ്പിനെതിരെ വിശ്വാസികള്‍ പരസ്യമായി രംഗത്തുവന്നത്. ബിഷപ്പിന്റെ കുര്‍ബാന വിശ്വാസികള്‍ തടയുന്ന സ്ഥിതി വരെ എത്തി. കുടുംബജീവിതം നയിക്കുന്ന ബിഷപ്പ് െ്രെകസ്തവ ജീവിതത്തിന്റെ പവിത്രത നശിപ്പിച്ചുവെന്നായിരുന്നു ഇവരുടെ ആരോപണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക