Image

ശബരിമലയിലേക്ക് മുപ്പത് യുവതികള്‍; സുരക്ഷയൊരുക്കുമെന്ന് സര്‍ക്കാര്‍

Published on 15 December, 2018
ശബരിമലയിലേക്ക് മുപ്പത് യുവതികള്‍; സുരക്ഷയൊരുക്കുമെന്ന് സര്‍ക്കാര്‍
ശബരിമലയിലേക്ക് പോകാന്‍ തയാറെടുത്ത് തമിഴ്നാട്ടില്‍ നിന്ന് മുപ്പത് യുവതികള്‍ എത്തുന്നു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി (സ്ത്രീ) സംഘടനയുടെ നേതൃത്വത്തില്‍ 23നാണ് യുവതികള്‍ ശബരിമലയില്‍ എത്തുന്നത്. ഒരിക്കലെങ്കിലും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്തിലാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും സുരക്ഷ നല്‍കാമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി  അറിയിച്ചതായും മനിതിയുടെ നേതാവ് അഡ്വക്കേറ്റ് സുശില വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് കേരളത്തിലെ ഭരണകൂടത്തില്‍ വിശ്വാസമുണ്ട്. രണ്ടാഴ്ച മുമ്പ് ഞങ്ങള്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ അയച്ചിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് സുരക്ഷ ഒരുക്കണമെന്ന് അഭ്യര്‍ഥിച്ചു. ആവശ്യമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി കിട്ടിയെന്നും സുശീല പറയുന്നു. 
മുപ്പത് പേരാണ് സുശീല അടങ്ങുന്ന മനിതി സംഘത്തിലുള്ളത്. ഇതില്‍ ഒരാള്‍ക്ക് അമ്പത് വയസ് പിന്നിട്ടതാണ്. ബാക്കിയുള്ളവര്‍ക്ക് നാല്പതുകളിലാണ് പ്രായം. തങ്ങള്‍ തൃപ്തി ദേശായിയുടെ ശൈലിയിലുള്ളവരല്ലെന്നും സുശീല വ്യക്തമാക്കുന്നു. തൃപ്തി ദേശായിയുടെ പിന്നില്‍ സംഘപരിവാറാണ്. എന്നാല്‍ തങ്ങള്‍ വരുന്നത് സത്യമായ വിശ്വാസത്തിലാണ്. വൃതമെടുത്ത് മലയിട്ട് കുടുംബങ്ങളുടെ പിന്തുണയോടെയാണ് സംഘം എത്തുകയെന്നും സുശീല പറഞ്ഞു. 23നാണ് ഈ സംഘം ശബരിമലയിലേക്ക് എത്തുക. ഇവര്‍ വരവ് പരസ്യപ്പെടുത്തിയതോടെ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുമെന്ന് ഭയപ്പെടുന്നവരും നിരവധിയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക