Image

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ്; ഉടമ ലീന മരിയ സ്ഥിരം തട്ടിപ്പുകാരി

Published on 15 December, 2018
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ്; ഉടമ ലീന മരിയ സ്ഥിരം തട്ടിപ്പുകാരി

കൊച്ചിയിലെ പനമ്പള്ളി നഗറില്‍ പട്ടാപ്പകല്‍ സിനിമയെ അനുസ്മരിപ്പിക്കും വിധം വെടിവെപ്പ് നടന്ന ബ്യൂട്ടിപാര്‍ലറിന്‍റെ ഉടമ ലീന മരിയ സ്ഥിരം തട്ടിപ്പ്കാരിയെന്ന് പോലീസ്. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്കിന്‍റെ ശാഖയില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ലീന അറസ്റ്റിലായിട്ടുള്ളത്. അന്ന് ലീനയുടെ ഫാം ഹൗസില്‍ നടത്തിയ റെയ്ഡില്‍ റോള്‍സ് റോയിസടക്കം ഒമ്പത് ആഡംബരകാറുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതില്‍ ഒരു റോള്‍സ് റോയ്സ് കാര്‍ വ്യാജവുമായിരുന്നു.2013ലാണ് ലീനയെയും സുഹൃത്ത് സുകാഷ് ചന്ദ്രശേഖറും പോലീസ് പിടിയിലാകുന്നത്. പഠനകാലത്ത് സുകാഷുമായി അടുപ്പത്തിലായ ലീന പിന്നീട് ഇയാള്‍ക്കൊപ്പം തട്ടിപ്പുകളിലും പങ്കാളിയാകുകയായിരുന്നു. 
കോടികളുടെ തട്ടിപ്പ് നടത്തി ആഡംബര ജീവിതമായിരുന്നു ഇരുവരുടെയു. എപ്പോഴും രണ്ട് അംഗരക്ഷകരുമായിട്ടാണ് ലീന സഞ്ചരിച്ചിരുന്നത്. ഇതിനിടെ സിനിമയിലും അഭിനയിച്ചു. മോഹന്‍ലാലിന്‍റെ റെഡ് ചില്ലീസ്, ജയറാമിന്‍റെ ഹസ്ബന്‍റ്സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചത് സിനിമയില്‍ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കി. പിന്നീട് സിനിമാനടിയെന്ന ലേബലും തട്ടിപ്പിന് മറയാക്കി. 
സേലത്ത് നിന്ന് ഒരു വസ്ത്രവ്യാപയില്‍ നിന്ന് 75 ലക്ഷം തട്ടിയെടുത്ത കേസിലും ലീനയെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇപ്പോള്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുകയായിരുന്നു ലീന. ലീനയുടെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടക്കുമ്പോള്‍ ലീന സ്ഥലത്തുണ്ടായിരുന്നില്ല. ലീനയുടെ തട്ടിപ്പ് ഇടപാടുകളുമായി ബന്ധപ്പെട്ട പകരംവീട്ടലിനുള്ള ശ്രമമായിരുന്നോ വെടിവെപ്പ് എന്നും പോലീസ് സംശയിക്കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക