Image

മിന്നല്‍ പരിശോധന: ജോലിസമയത്ത് ട്യൂഷന്‍ പഠിപ്പിക്കാന്‍പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങി

Published on 15 December, 2018
മിന്നല്‍ പരിശോധന: ജോലിസമയത്ത് ട്യൂഷന്‍ പഠിപ്പിക്കാന്‍പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങി
തിരുവനന്തപുരം: ജോലി സമയത്ത് സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിപ്പിക്കാന്‍ പോയ മുപ്പതോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിജിലന്‍സ് കയ്യോടെ പിടികൂടി. ഉദ്യോഗസ്ഥര്‍ വ്യാപകമായി ഓഫീസ് സമയത്തും അല്ലാത്തപ്പോഴും ട്യൂഷന്‍ സെന്ററുകളില്‍ പഠിപ്പിക്കുന്നതായി വിജിലന്‍സ് ഡയറക്ടര്‍ വി.എസ് മുഹമ്മദ് യാസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് അനധികൃത ക്ലാസെടുക്കല്‍ കണ്ടെത്തിയത്. 

സംസ്ഥാനത്തെ 150ല്‍പ്പരം സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഓഫീസ് സമയത്തുള്‍പ്പടെ സര്‍ക്കാര്‍ ജീവനക്കാര്‍ ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുക്കുന്നതായി വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

നിരവധി പരാതികള്‍  ലഭിച്ചതിനേതുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ  ഉപജീവന മാര്‍ഗ്ഗമായ ട്യട്ടോറോറിയല്‍/പാരലല്‍ കോളേജുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപകമായി ജോലിനോക്കുന്നതായി വിവരം ലഭിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക