Image

പി.കെ ശശിയെ പുറത്താക്കാതെ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് സാറ ജോസഫ്

Published on 15 December, 2018
പി.കെ ശശിയെ പുറത്താക്കാതെ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് സാറ ജോസഫ്

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ്. ശശിയെ പുറത്താക്കാതെ സി.പി.എമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി.

ശശിയെ പോലീസിന് കൈമാറണം. ശശി ചെയ്തത് തെറ്റല്ല എന്ന് പറയുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക