Image

പ്രസാദത്തില്‍ വിഷം: 11പേര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍

Published on 15 December, 2018
പ്രസാദത്തില്‍ വിഷം: 11പേര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍
ബംഗളൂരു: ചാമരാജ നഗറിലെ ഹനൂര്‍ താലൂക്കിലെ സുല്‍വഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തില്‍നിന്ന് പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 11പേര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. സുളുവാഡി സ്വദേശികളായ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ചിന്നപ്പി, മാനേജര്‍ മുരുഗേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യംചെയ്തുവരുകയാണ്. ചോദ്യംചെയ്യലിനായി ക്ഷേത്രത്തിലെ പൂജാരി മഹാദേവയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ചികിത്സയിലുള്ള 29 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നിലവില്‍ ചാമരാജനഗറിലെയും മൈസൂരുവിലെയും ബംഗളൂരുവിലെയും വിവിധ ആശുപത്രികളിലായി 93 പേരാണ് ചികിത്സ തേടുന്നത്.

പൂജാചടങ്ങിന് ശേഷം പ്രസാദമായി വിശ്വാസികള്‍ക്ക് നല്‍കിയ തക്കാളിച്ചോറില്‍ കീടനാശിനി ചേര്‍ത്തതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് ലാബിലെ പരിശോധന ഫലത്തിനു ശേഷമേ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ. ക്ഷേത്രത്തില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇത് വിഷം കലര്‍ത്തുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും ചാമരാജനഗറിന്‍െറ ചുമതലയുള്ള മന്ത്രി പുട്ടരംഗ ഷെട്ടി നിയമസഭയില്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന്മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക