Image

ഒടിയ'ന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ തീപിടിത്തം

Published on 16 December, 2018
ഒടിയ'ന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ തീപിടിത്തം


തലയോലപ്പറമ്പ്‌ : ഒടിയന്‍ സിനിമയുടെ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ തീപിടിത്തം.
തലയോലപ്പറമ്പ്‌ നൈസ്‌ കാര്‍ണിവല്‍ സിനിമ തിയേറ്ററിലാണ്‌ തീപിടിത്തമുണ്ടായത്‌. തിയേറ്ററില്‍ ഉണ്ടായിരുന്നവരെ ഉടന്‍ പുറത്തിറക്കുകയും ഫയര്‍ഫോഴ്‌സ്‌ എത്തി തീ അണയ്‌ക്കുകയും ചെയ്‌തതിനാല്‍ ദുരന്തം ഒഴിവായി.

ഇന്നലെ രാത്രി 8 മണിയോടെ തയേറ്ററിനകത്തെ ലഘുഭക്ഷണശാലയിലെ പോപ്പ്‌കോണ്‍ മെഷീനില്‍ നിന്നാണ്‌ തീപടര്‍ന്നത്‌. മുറിയിലെ സീലിംഗിനും മറ്റും തീ പിടിച്ച്‌ വൈദ്യുതിബന്ധം നിലച്ചതോടെ തയേറ്ററില്‍ ഉണ്ടായിരുന്നവര്‍ ഓടി പുറത്തിറങ്ങി.

കടുത്തുരുത്തിയില്‍നിന്നും രണ്ട്‌ ഫയര്‍ യൂണിറ്റും വൈക്കത്തുനിന്നും ഒരു ഫയര്‍ യൂണിറ്റും സ്ഥലത്തെത്തിയാണ്‌ തീ അണച്ചത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീ പടരാന്‍ കാരണമെന്ന്‌ ഫയര്‍ഫോഴ്‌സ്‌ പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ ഷോ പുന:രാരംഭിച്ചു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക