കോഴിക്കോട്: എം.ടി.വാസുദേവന്‍നായര്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി ഹരിഹരന് സംവിധാനംചെയ്യുന്ന പുതിയ ചിത്രമാണ് ഏഴാമത്തെ വരവ്. നരേന്, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പത്മപ്രിയ, സുരേഷ്കൃഷ്ണ, മാമുക്കോയ എന്നിവരോടൊപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു.
നഖക്ഷതങ്ങള്‍, സര്‍ഗം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ഗായത്രി സിനിമ എന്റര്‍െ്രെപസസാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതസംവിധാനം നിര്‍വഹിക്കുന്നതും ഹരിഹരനാണ്. കാടിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രേമകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണംഎസ്.കുമാര്‍. ആഗസ്ത് ആദ്യവാരം ചിത്രീകരണം തുടങ്ങും.