Image

കരുണാനിധിയുടെ പ്രതിമ അനാച്ഛാദനത്തിന്‌ സോണിയക്കും രാഹുലിനുമൊപ്പം പിണറായിയും

Published on 16 December, 2018
കരുണാനിധിയുടെ പ്രതിമ അനാച്ഛാദനത്തിന്‌  സോണിയക്കും രാഹുലിനുമൊപ്പം  പിണറായിയും

ചെന്നൈ: തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദിയാകും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍,മധ്യപ്രദേശ്‌, ഛത്തീസ്‌ഗഡ്‌,എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയിരുന്നു. ഇതിന്‌ ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ സംഗമിക്കുന്ന വേദിയായതിനാല്‍ രാഷ്ട്രീയ ഭാരതം ആകാംഷയോടെയാണ്‌ പരിപാടിയെ നോക്കി കാണുന്നത്‌.

ഇന്ന്‌ വൈകുന്നേരമാണ്‌ ഡി.എം.കെ ആസ്ഥാനത്ത്‌ പരിപാടി നടക്കുക. ചടങ്ങില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി,കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി നാരായണ സ്വാമി എന്നിവരടക്കം പ്രമുഖ നേതാക്കള്‍ വേദിയിലെത്തും. രജനികാന്ത്‌, കമല്‍ഹാസന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷം എന്ന നീക്കത്തിന്‌ വമ്‌ബന്‍ മുന്നേറ്റം നല്‍കുന്ന വേദിയായിരിക്കും ഇതെന്നാണ്‌ വിലയിരുത്തല്‍. വിശാല സഖ്യത്തിന്‌ വേണ്ടി മുന്നിട്ട്‌ നില്‍ക്കുന്ന ചന്ദ്രബാബു നായിഡു വിഷയം മറ്റ്‌ നേതാക്കളുമായി ചര്‍ച്ച ചെയ്യും. സോണിയ ഗാന്ധിയുടെ ഇടപെടലുകള്‍ കൂടിയാകുമ്‌ബോള്‍ വിശാല സഖ്യം സാധ്യമാകുമെന്ന വിലയിരുത്തലാണ്‌ ഉയര്‍ന്ന്‌ വരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക