Image

7 വയസ്സുകാരിയുടെ മരണം; അമ്മ അറസ്റ്റില്‍

Published on 16 December, 2018
7 വയസ്സുകാരിയുടെ മരണം; അമ്മ അറസ്റ്റില്‍

ചാലക്കുടി:ഗോവണിപ്പടിയില്‍നിന്ന്‌ വീണ്‌ ഏഴുവയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ടകേസില്‍ അമ്മയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കുന്നപ്പിള്ളി പെരുമനപറമ്പില്‍ വിപിന്റെ ഭാര്യ ഷാനി(39)യെയാണ്‌ കൊരട്ടി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

കുട്ടിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന്‌ തെളിഞ്ഞതിനെത്തുടന്ന്‌ നടത്തിയ അന്വേഷണത്തില്‍ സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ ഷാനിയെ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരുടെ മകള്‍ ആവണിയെ സെപ്‌തംബര്‍ 23ന്‌ വീടിനകത്ത്‌ ഗോവണിയില്‍നിന്ന്‌ വീണ്‌ പരിക്കേറ്റനിലയില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂക്കനൂര്‍ എസ്‌എച്ച്‌ സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയായിരുന്നു ആവണി.
കുട്ടിയുടെ ദേഹത്ത്‌ മറ്റ്‌ മുറിവുകള്‍ കണ്ടതോടെ അന്നേ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നു. ഗള്‍ഫില്‍നിന്ന്‌ സംസ്‌കാരച്ചടങ്ങിനെത്തിയ കുട്ടിയുടെ അച്ഛന്‍ മരണകാരണം സംബന്ധിച്ച്‌ സംശയം ഉന്നയിച്ചതോടെ ദുരൂഹതയേറി.

ഇക്കാര്യം ചോദിച്ചതോടെ ഷാനിക്ക്‌ മാനസിക അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടര്‍ന്ന്‌ ഇവരെ കളമശേരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ചൊവ്വാഴ്‌ച ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തപ്പോഴായിരുന്നു അറസ്റ്റ്‌.

തുടര്‍ന്ന്‌ ചാലക്കുടി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്‌താലേ കൂടുതല്‍ വിവരം ലഭിക്കൂവെന്നും പൊലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക