Image

ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ കേന്ദ്ര നേതൃത്വത്തിന്‌ വീണ്ടും വി.എസിന്റെ കത്ത്‌

Published on 16 December, 2018
ശശിക്കെതിരെ   നടപടി ആവശ്യപ്പെട്ട്‌ കേന്ദ്ര നേതൃത്വത്തിന്‌ വീണ്ടും വി.എസിന്റെ കത്ത്‌


ന്യൂദല്‍ഹി: ഷൊര്‍ണ്ണൂര്‍ എ.എല്‍.എ പി.കെ ശശിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയ്‌ക്ക്‌ വീണ്ടും വി.എസിന്റെ കത്ത്‌. ശശിയ്‌ക്കെതിരെയും ശശിക്കൊപ്പം വേദി പങ്കിടുകയും ശശിയെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്‌തവര്‍ക്കെതിരേയും നടപടി ഉണ്ടാവണമെന്നും കത്തില്‍ വി.എസ്‌ ആവശ്യപ്പെടുന്നു.

പി.കെ ശശിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ വി.എസ്‌ കേന്ദ്ര നേതൃത്വത്തിന്‌ നേരത്തെയും കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന ഘടകത്തെ ബന്ധപ്പെടുകയും തുടര്‍നടപടികളുണ്ടായതും.

സ്‌ത്രീപീഡന പരാതികള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്നതിനെ ഗൗരവമായി കാണണമെന്ന്‌ വി.എസ്‌ കത്തില്‍ ആവശ്യപ്പെടുന്നു. ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്‌റ്റനാക്കിയത്‌ ശരിയായില്ലെന്നും പാര്‍ട്ടി സ്‌ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട്‌ സ്വീകരിക്കണമെന്നും പുതിയ കത്തില്‍ വി.എസ്‌ പറയുന്നു.

പി.കെ ശശിയെ ന്യായീകരിക്കുന്ന തരത്തിലുള്ള സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വി.എസ്‌ കേന്ദ്രത്തിന്‌ കത്തയച്ചിരിക്കുന്നതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക