Image

ഐ.ജി ശ്രീജിത്ത് ഡ്യൂട്ടി ഏറ്റെടുക്കാനെത്തിയില്ല, ചുമതല ഡിഐജി കെ സേതുരാമന്

Published on 16 December, 2018
ഐ.ജി ശ്രീജിത്ത് ഡ്യൂട്ടി ഏറ്റെടുക്കാനെത്തിയില്ല, ചുമതല ഡിഐജി കെ സേതുരാമന്

ശബരിമല സന്നിധാനത്തെ മൂന്നാം ഘട്ട പൊലീസ് വിന്യാസത്തില്‍ ചുമതല നല്‍കിയിരുന്ന ഐ.ജി ശ്രീജിത്ത് ഡ്യൂട്ടി ഏറ്റെടുക്കാനെത്തിയില്ല. തുടര്‍ന്ന് ചുമതല ഡിഐജി കെ സേതുരാമന് കൈമാറി.

ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് ഐ ജി ചുമതല ഏല്‍ക്കാത്തതെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. മൂന്നാം ഘട്ടത്തില്‍ നിയമിച്ച മറ്റ് എല്ലാം ഉദ്യോഗസ്ഥരും ചുമതല ഏറ്റെങ്കിലും ശ്രീജിത്ത് മാത്രമാണ് എത്താതിരുന്നത്.

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ അല്‍പ്പം ഒതുങ്ങി നില്‍ക്കുന്ന വേളയില്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കേണ്ട എന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐ ജി ശ്രീജിത്ത് ചുമതല ഏല്‍ക്കാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

ശബരിമലയില്‍ സന്ദര്‍ശനം നടത്താനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കി സന്നിധാനത്ത് എത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ശ്രീജിത്ത് ഏറെ പഴി കേട്ടിരുന്നു. പിന്നീട് അയ്യപ്പന് മുന്നിലെത്തി കണ്ണുനിറഞ്ഞു പ്രാര്‍ത്ഥിച്ചതുമൊക്കെ ഏറെ ചര്‍ച്ചയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക