Image

യുദ്ധമുഖത്ത് മുന്നണിപ്പോരാളികളായി ഇറങ്ങാന്‍ വനിതാ സൈനികര്‍ പ്രാപ്തരല്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

Published on 16 December, 2018
യുദ്ധമുഖത്ത് മുന്നണിപ്പോരാളികളായി ഇറങ്ങാന്‍ വനിതാ സൈനികര്‍ പ്രാപ്തരല്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

യുദ്ധമുഖത്ത് മുന്നണിപ്പോരാളികളായി ഇറങ്ങാന്‍ വനിതാ സൈനികര്‍ പ്രാപ്തരല്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സ്ത്രീകള്‍ കുഞ്ഞുങ്ങളെ വളര്‍ത്തേണ്ട ഉത്തരവാദിത്തമുള്ളതിനാലാണിതെന്നും ബിപിന്‍ റാവത്ത് വിശദീകരിച്ചു. ഗ്രാമങ്ങളില്‍ നിന്ന് എത്തുന്നവരാണ് ഇന്ത്യന്‍ സേനയില്‍ കൂടുതലുള്ളത്. അവര്‍ തങ്ങളുടെ ഉദ്യോഗസ്ഥയായി ഒരു വനിത വരുന്നത് അംഗീകരിക്കില്ലെന്നും ജനറല്‍ റാവത്ത് പറയുന്നു. കമാന്‍ഡിങ് ഓഫീസറായി വരുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി നല്‍കുന്നത് പ്രായോഗികമാകില്ലെന്നും ബിപിന്‍ റാവത്ത് ചൂണ്ടിക്കാട്ടി. തന്‍റെ യൂണിറ്റിന് വിട്ട് ആറുമാസത്തോളം ഒരു കമാന്‍ഡിങ് ഓഫീസര്‍ക്ക് മാറിനില്‍ക്കാനാകാത്തതിനാലാണിതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

സേനയില്‍ വനിതകള്‍ എഞ്ചിനീയര്‍മാരായുണ്ട്. വ്യോമസേനയില്‍ വനിതകള്‍ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ യുദ്ധമുഖത്ത് സ്ത്രീ സൈനികരെ വിന്യസിച്ചിട്ടില്ല. എന്തെന്നാല്‍ കശ്മീരിലേത് പോലെ നിഴല്‍യുദ്ധമാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ നടക്കുന്നത്.

ഒരു കമ്ബനിയില്‍ ഒരു ഓഫീസര്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. അത് സ്ത്രീ ആണെങ്കില്‍. ഒരു ഓപ്പറേഷന്‍ നയിക്കേണ്ടത് ഈ ഓഫീസറാണ്. പലപ്പോഴും ഭീകരരുമായി ഏറ്റുമുട്ടേണ്ടിവരും. ശക്തമായ വെടിവെപ്പുണ്ടാകും. കമാന്‍ഡിങ് ഓഫീസര്‍ വീരമൃത്യൂ വരിച്ചേക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക