Image

കര്‍ണാടകയില്‍ മുന്‍ ബിജെപി മന്ത്രിയുടെ ഡിസ്റ്റിലറിയില്‍ സ്‌ഫോടനം: ആറു മരണം

Published on 16 December, 2018
കര്‍ണാടകയില്‍ മുന്‍ ബിജെപി മന്ത്രിയുടെ ഡിസ്റ്റിലറിയില്‍ സ്‌ഫോടനം: ആറു മരണം

ബംഗളുരു: മുന്‍ ബിജെപി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. അപകടത്തില്‍ മുന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്.
മലിനജലം ഗുദ്ധീകരിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ മീഥെയ്ന്‍ കെട്ടിനിന്നതാണ് സ്‌ഫോടനത്തിനു കാരണമായതെന്നാണ് വിവരം. ട്രീറ്റ്‌മെന്റ് പ്ലാന്റിലെ സേഫ്റ്റി വാല്‍വിലാണ് സ്‌ഫോനടമുണ്ടായത്


മുന്‍ മന്ത്രി മുരുകേഷ് നിരാനിയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയുടേതാണ് ഡിസ്റ്റിലറി. നിരാനി ഗ്രൂപ്പ് ഓഫ് ഇന്‍സസ്ട്രീസിന്റെ കുളായ് ഗ്രാമത്തിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ് മൂന്നു പേര്‍ അപകടനില തരണം ചെയ്തതായാണ് വിവരം. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക