Image

ശബരിമലയിലെ നിരോധനാജ്ഞ ചൊവ്വാഴ്ചവരെ നീട്ടി

Published on 16 December, 2018
ശബരിമലയിലെ നിരോധനാജ്ഞ ചൊവ്വാഴ്ചവരെ നീട്ടി

തിരുവനന്തപുരം: ശബരിമലയിലും പരിസരത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച അര്‍ധ രാത്രി വരെ നീട്ടിക്കൊണ്ടാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. സാധാരണ നാലു ദിവസം വീതം നീട്ടിക്കൊണ്ടാണ് ഉത്തരിവിട്ടിരുന്നതെങ്കില്‍ ഇത്തവണ രണ്ടു ദിവസത്തേക്ക് മാത്രമാണ് നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ സംഘര്‍ഷമൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും സമരം നടത്തിവരുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ അവരുമായി ഒരു ചര്‍ച്ചക്കും തയ്യാറായിട്ടില്ല. അതേസമയം നിരോധനാജ്ഞയുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സീസണിലെ റെക്കോര്‍ഡ് തിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നത്. മലയാളികളായ തീര്‍ഥാടകരുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക