Image

ദേവരാജന്‍ മാസ്റ്ററോട് യേശുദാസ് അനീതി ചെയ്തെന്ന് എസ്.രാജേന്ദ്രബാബു

Published on 16 December, 2018
ദേവരാജന്‍ മാസ്റ്ററോട് യേശുദാസ് അനീതി ചെയ്തെന്ന് എസ്.രാജേന്ദ്രബാബു
ഗായകന്‍ യേശുദാസ് മലയാളത്തിന്‍റെ എക്കാലത്തെയും മഹാനായ സംഗീതഞ്ജന്‍ ദേവരാജന്‍ മാസ്റ്ററോട് അനീതി ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നു മാധ്യമപ്രവര്‍ത്തകനായ എസ്.രാജേന്ദ്രബാബു. സഫാരി ചാനലില്‍ സംപ്രേക്ഷണം ചെയ്ത ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് രാജേന്ദ്രബാബുവിന്‍റെ വിവാദമായ വെളിപ്പെടുത്തല്‍. മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുക എന്നത് ദേവരാജന്‍ മാസ്റ്ററുടെ ആഗ്രഹമായിരുന്നു. സിനിമാ സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിയായിരുന്നു. ആഘോഷം നടത്താന്‍ ആഗ്രഹിച്ചത്. പരിപാടിയില്‍ നിന്ന് കിട്ടുന്ന വരുമാനം അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ പദ്ധതി രൂപീകരിക്കുക എന്നതായിരുന്നു മാഷിന്‍റെ ലക്ഷ്യം. ഈ സംഗീത പരിപാടിയിലെ പ്രധാനിയായി നിശ്ചയിച്ചത് സ്വാഭാവികമായും യേശുദാസിനെയായിരുന്നു. എന്നാല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ യേശുദാസ് തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. തനിക്ക് ഗള്‍ഫ് പരിപാടികളില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാണ് യേശുദാസ് അപ്രതീക്ഷിതമായി പിന്‍വാങ്ങിയത്. യേശുദാസ് സന്ദേശം എത്തിക്കുമ്പോല്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് സംഘാടക സമിതിയുടെ എക്സിക്യുട്ടീവ് മീറ്റിംഗ് നടത്തുകയായിരുന്നു. ഗാനരചയിതാക്കാളായ കെ.ജയകുമാര്‍, ബിച്ചു തിരുമല എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. യേശുദാസിന്‍റെ സന്ദേസം വായിച്ചതും മാസ്റ്റര്‍ കുഴഞ്ഞു വീണു. ആ വീഴ്ചയില്‍ നിന്ന് രോഗവിമുക്തനായി അദ്ദേഹം വരാന്‍ ഏറെക്കാലമെടുത്തു. മാസ്റ്റര്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യന്‍ സംഗീത്തിലെ പ്രഗത്ഭാനയ നൗഷാദ് അലി ക്യാപ്ടനായി തിരുവനന്തപുരത്ത് മൂന്ന് ദിവസം നീണ്ടു നിന്ന സംഗീത പരിപാടി അവതരിപ്പിച്ചു. അന്ന് യേശുദാസ് പരിപാടിയില്‍ പ്രധാനിയായി. എന്നാല്‍ പരിപാടിയുടെ വരുമാനവുമായി ബന്ധപ്പെട്ട് യേശുദാസില്‍ നിന്ന് ദേവരാജന്‍മാസ്റ്റര്‍ക്ക് അടുത്ത തിരിച്ചടി കിട്ടി. പരിപാടിയില്‍ നിന്ന് സമാഹരിച്ച തുക പാവപ്പെട്ട കലാകാരന്‍മാര്‍ക്ക് നല്‍കാനായിരുന്നു മാസ്റ്ററുടെ ലക്ഷ്യം. ജോണി സാഗരിക പരിപാടിയുടെ വീഡിയോ ഓഡിയ അവകാശം 16 ലക്ഷത്തിന് വാങ്ങാമെന്ന് സമ്മതിച്ചു. എന്നാല്‍ ഓഡിയ വീഡിയോ റൈറ്റ്സ് തനിക്ക് തന്നെ വേണമെന്ന് യേശുദാസ് നിര്‍ബന്ധം പിടിച്ചു. തനിക്ക് കിട്ടിയില്ലെങ്കില്‍ പരിപാടിയില്‍ സഹകരിക്കില്ലെന്നും പറഞ്ഞു. അതോടെ മറ്റു നിവൃത്തിയില്ലാതെ റൈറ്റ്സ് യേശുദാസിന് നല്‍കി. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് യേശുദാസ് മാഷിനെ കാണാന്‍ എത്തുന്നത്. അന്ന് വലിയ ബുദ്ധിമുട്ടാണെന്നൊക്കെ പറഞ്ഞ് ഒരു കവര്‍ മാഷിന് നല്‍കി. കവറില്‍ വെറും രണ്ടു ലക്ഷം രൂപയുടെ ചെക്കായിരുന്നു. യേശുദാസ് ഇറങ്ങാന്‍ നേരം നിനക്ക് വലിയ ബുദ്ധിമുട്ടല്ലേ നീ ഇതും കൂടി എടുത്തോ എന്ന് പറഞ്ഞ് ആ ചെക്ക് മാഷ് തിരിച്ചു നല്‍കിയെന്നും രാജേന്ദ്ര ബാബു വെളിപ്പെടുത്തുന്നു. ദേവരാജന്‍ മാഷ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് കൊണ്ടു വന്ന ഗായിക ലതികയുടെ സഹോദരന്‍ കൂടിയാണ് രാജേന്ദ്രബാബു. മാഷുമായി എറെ വ്യക്തിബന്ധമുണ്ടായിരുന്ന വ്യക്തി. അതുകൊണ്ടു തന്നെ രാജേന്ദ്രബാബുവിന്‍റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പ്.
Join WhatsApp News
അത്യാഗ്രഹി 2018-12-16 17:45:30
സ്റ്റേജിൽ മഹർഷിവേഷം കെട്ടി വേദാന്തം ഓതുമെങ്കിലും പൈസയുടെ കാര്യത്തിൽ ഗാനഗന്ധർവൻ അത്യാഗ്രഹിയും ദാനത്തിൽ പിശുക്കനുമാണന്ന് പൊതുവെ അറിയാവുന്ന കാര്യമാണ്.
വിദ്യാധരൻ 2018-12-16 20:13:42
അരപ്പിരിയിളകിയതാര്‍ക്കാണ്
എനിക്കല്ലാ - എനിക്കല്ല 
എല്ലാര്‍ക്കും എല്ലാര്‍ക്കും പിരിയിളക്കം
പിരിയിളക്കം - ആ പിരിയിളക്കം
(അരപ്പിരി... )

പാരില്‍ നടക്കുന്നു രാവും പകലും
പണമെന്ന മൂര്‍ത്തിക്കു പൂജ (2)
പാമരനാട്ടെ പണ്ഡിതനാട്ടെ
പണമാണെല്ലാര്‍ക്കും രാജാ
ആ പണമാണെല്ലാര്‍ക്കും രാജാ 
(അരപ്പിരി... )

കാലില്‍ നടന്നും കാറില്‍ ഇരുന്നും 
കാലത്തുതൊട്ടേ ഓട്ടം
പണമാം മുന്തിരി കൊടുത്താല്‍ കാണാം
മനുഷ്യക്കുരങ്ങിന്റെ ചാട്ടം
ആ മനുഷ്യക്കുരങ്ങിന്റെ ചാട്ടം
(അരപ്പിരി... )

നഗരം തോറും നാടുകള്‍ തോറും
പണത്തിന്‍ മോഹിനിയാട്ടം (2)
അതിനു കൈമണി കൊട്ടാനായ്
അവനിയിലെല്ലാര്‍ക്കും നോട്ടം
അവനിയിലെല്ലാര്‍ക്കും നോട്ടം 
(അരപ്പിരി... )

(രചന :പി ഭാസ്‍കരൻ , യേശുദാസ് )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക