Image

കെ.എച്ച്.എം.എന്‍ ഭരണസമിതി രൂപീകൃതമായി

സുരേഷ് നായര്‍ Published on 17 December, 2018
കെ.എച്ച്.എം.എന്‍ ഭരണസമിതി രൂപീകൃതമായി
മിനിയാപ്പോളിസ്: കേരള ഹിന്ദൂസ് ഓഫ് മിനസോട്ടയുടെ(കെ.എച്ച്.എം.എന്‍.) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2019 ജനുവരി മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് പുതിയ ഭരണസമിതിയുടെ കാലാവധി.

സുരേഷ്‌നായര്‍ (പ്രസിഡന്റ്), ഉഷ നാരായണന്‍(വൈസ് പ്രസിഡന്റ്).
സുരേഷ് തെക്കോട്ട്- സെക്രട്ടറി
പ്രേം ശങ്കര്‍- ജോയിന്റ് സെക്രട്ടറി
രാജേഷ് നായര്‍-ട്രഷറര്‍
ശ്രീജ മനോജ്- മെമ്പര്‍ഷിപ്പ് ഡയറക്ടര്‍
വിനോദ് നായര്‍- യൂത്ത് ആക്ടിവിറ്റി ഡയറക്ടര്‍
ലക്ഷ്മി ജോഷ്-വനിതാ വിഭാഗം ഡയറക്ടര്‍ 
അനില്‍ പണിക്കര്‍-ചാരിറ്റി ഡയറക്ടര്‍ എന്നിവരാണ് പുതിയ കെ.എച്ച്.എന്‍.എ. ബോര്‍ഡ് അംഗങ്ങള്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി മിനസോട്ടയില്‍ പ്രവര്‍ത്തിച്ചുവരുന്ന കെഎച്ച്എം.എന്‍ ഇതിനോടകം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും ഹൈന്ദവ ആഘോഷങ്ങളും നടത്തി. പുതുവര്‍ഷം മുതല്‍ പ്രവര്‍ത്തനമേഖല വിപുലപ്പെടുത്താനും യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഹിന്ദു ആചാര അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും മറ്റും നടത്താനും തീരുമാനിച്ചു.

ഫോട്ടോ: പുതിയ കെഎച്ച്.എം.എന്‍. ബോര്‍ഡ് അംഗങ്ങള്‍

കെ.എച്ച്.എം.എന്‍ ഭരണസമിതി രൂപീകൃതമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക