Image

സിഖ്‌ വിരുദ്ധകലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ച്‌ പേരെ കൊലപ്പെടുത്തി: സജ്ജന്‍ കുമാറിന്‌ ജീവപര്യന്തം തടവ്‌

Published on 17 December, 2018
സിഖ്‌ വിരുദ്ധകലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ച്‌ പേരെ കൊലപ്പെടുത്തി: സജ്ജന്‍ കുമാറിന്‌ ജീവപര്യന്തം തടവ്‌

ന്യൂഡല്‍ഹി: സിഖ്‌ വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ച്‌ പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ സജ്ജന്‍ കുമാറിന്‌ ജീവപര്യന്തം തടവ്‌. സിഖ്‌ വിരുദ്ധ കലാപത്തില്‍ ശിക്ഷിക്കപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളില്‍ ആദ്യത്തെയാളാണ്‌ സജ്ജന്‍ കുമാര്‍.

ഡിസംബര്‍ 31ന്‌ പോലീസില്‍ കീഴടങ്ങണമെന്ന്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. സജ്ജന്‍ കുമാറിനോട്‌ ഡല്‍ഹി വിടരുതെന്നും നിര്‍ദ്ദേശമുണ്ട്‌. ഡല്‍ഹി ഹൈക്കോടതിയാണ്‌ വിധി പ്രഖ്യാപിച്ചത്‌.

1984 നവംബര്‍ ഒന്നിന്‌ രാജ്‌ നഗറിലെ ഒരു കുടുംബത്തിലെ അഞ്ച്‌ പേരെ കൊലപ്പെടുത്തുകയും സമീപത്തെ ഗുരുദ്വാര തീയിടുകയും ചെയ്‌ത കേസിലാണ്‌ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തിയിരിക്കുന്നത്‌. വെല്ലുവിളികള്‍ ഉണ്ടായാലും ഒടുവില്‍ സത്യം ജയിക്കുമെന്ന്‌ കോടതി പറഞ്ഞു. ജഗദീഷ്‌ കൗര്‍, നിര്‍പ്രീത്‌ കൗര്‍ എന്നിവരാണ്‌ കേസിലെ വാദികള്‍.

34 വര്‍ഷം മുന്‍പ്‌ നടന്ന സംഭവത്തിലുണ്ടായിരിക്കുന്ന വിധി പ്രസ്‌താവന സിഖ്‌ വിരുദ്ധ കലാപക്കേസുകളില്‍ കക്ഷി ചേര്‍ന്നിട്ടുള്ള നൂറുകണക്കിനാളുകള്‍ക്ക്‌ ആശ്വാസമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക