Image

തിളച്ച സാമ്പാര്‍ ബക്കറ്റില്‍ വീണ ഒന്നര വയസുകാരി മരിച്ചു

Published on 17 December, 2018
തിളച്ച സാമ്പാര്‍ ബക്കറ്റില്‍ വീണ ഒന്നര വയസുകാരി  മരിച്ചു
തമിഴ്‌നാട്ടിലെ മന്നാടിയിലെ സ്‌ട്രിംഗേഴ്‌സ്‌ നഗറില്‍ സാമ്പാറിന്റെ വലിയ പാത്രത്തില്‍ വീണതിനെ തുടര്‍ന്ന്‌ ഗുരുതരമായി പൊള്ളലേറ്റ്‌ ആശുപത്രിയിലായിരുന്ന 18 മാസം പ്രായമുള്ള കുട്ടി മരിച്ചു.

ഭര്‍ത്താവുമായി പിണങ്ങി താമസിക്കുകയായിരുന്ന സൂര്യയുടെ മകള്‍ ഭൂമികയാണ്‌ മരിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു.ഒരു പ്രാതല്‍കടയില്‍ പാചകക്കാരിയായി ജോലി ചെയ്‌താണ്‌ ഇവര്‍ ജീവിക്കുന്നത്‌.

ശനിയാഴ്‌ച രാവിലെ 10.30 ന്‌ കടയിലേക്ക്‌ ആവശ്യമായ സാമ്പാറുണ്ടാക്കിയതിന്‌ ശേഷം പുറത്തേക്കിറങ്ങിയ സൂര്യ കുട്ടി കരയുന്ന ശബ്ദം കേട്ട്‌ തിരികെയെത്തിയപ്പോള്‍ ചൂടുകറിയില്‍ മുങ്ങിയ നിലയിലായിരുന്നു.

തറയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി അറിയാതെ തിളച്ച കറിയില്‍ വീഴുകയായിരുന്നു. കില്‍പോക്ക്‌ മെഡിക്കല്‍ കോളേജില്‍ പിന്നീട്‌ കുട്ടി മരണത്തിന്‌ കീഴടങ്ങി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക