Image

3861 എംപാനല്‍ ജീവനക്കാരെയും ഇന്ന്‌ പിരിച്ച്‌ വിടണം; കെഎസ്‌ആര്‍ടിസിക്കെതിരെ ഹൈക്കോടതി

Published on 17 December, 2018
3861 എംപാനല്‍ ജീവനക്കാരെയും ഇന്ന്‌ പിരിച്ച്‌ വിടണം; കെഎസ്‌ആര്‍ടിസിക്കെതിരെ ഹൈക്കോടതി
കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന നിലപാട്‌ കടുപ്പിച്ച്‌ ഹൈക്കോടതി. താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്നും പിഎസ്സി വഴി നിയമനം നടത്തണമെന്നും കോടതി വ്യക്തമാക്കി. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും കോടതി അറിയിച്ചു.

ഇന്ന്‌ വൈകുന്നേരത്തിനകം കെ.എസ്‌.ആര്‍.ടി.സിയിലെ മുഴുവന്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ച്‌ വിടണമെന്ന അന്ത്യശാസനവും ഹൈക്കോടതി നല്‍കി. ഉത്തരവ്‌ പാലിച്ചില്ലെങ്കില്‍ തലപ്പത്ത്‌ ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്ന്‌ പറഞ്ഞ കോടതി കെ.എസ്‌.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനമാണ്‌ ഉന്നയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക