Image

തട്ടുംപുറത്ത് അച്യുതനിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

Published on 17 December, 2018
തട്ടുംപുറത്ത് അച്യുതനിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.എം സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ചിത്രം പ്രണയ-ഹാസ്യ-കുടുംബ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ ആണ് നിര്‍മാണം.

ലാല്‍ ജോസിന്റെ ഇരുപത്തിനാലാമത്തെ ചിത്രമാണ്. കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലുള്ള മൂന്നാമത്തെ ചിത്രവും. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളിലാണ് ഇതിനു മുന്‍പ് ഇരുവരും ഒന്നിച്ചത്. വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.\

ഒട്ടേറെ പുതുമുഖ നായികമാരെ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ലാല്‍ജോസ്. സംവൃത സുനിലും നമിതാ പ്രമോദും ആന്‍ അഗസ്റ്റിനുമൊക്കെ അക്കൂട്ടത്തില്‍പ്പെടും. 'തട്ടുംപുറത്ത് അച്യുതനി'ലും ഒരു പുതിയ നായികയെ അവതരിപ്പിക്കുകയാണ് ലാല്‍ജോസ്. നര്‍ത്തകി കൂടിയായ ശ്രവണയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയാവുന്നത്. സംവിധായകന്‍ ബാബു നാരായണന്റെ മകളാണ് ശ്രവണ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക