Image

നോട്ട്‌ നിരോധനം സമ്പദ്‌ വ്യവസ്ഥയുടെ താളം തെറ്റിച്ചുവെന്ന്‌ സര്‍വ്വെ

Published on 17 December, 2018
നോട്ട്‌ നിരോധനം സമ്പദ്‌ വ്യവസ്ഥയുടെ താളം തെറ്റിച്ചുവെന്ന്‌ സര്‍വ്വെ


നോട്ട്‌ നിരോധനത്തിന്റെയും പിന്നീട്‌ കേന്ദ്രസര്‍ക്കാര്‍ ആലോചനയില്ലാതെ ജി എസ്‌ ടി നടപ്പാക്കിയതും വ്യാപാരവ്യവസായചെറുകിട മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ട്രിച്ചെന്ന്‌ സര്‍വ്വെ. നോട്ട്‌ നിരോധനത്തിന്‌ രണ്ട്‌ വര്‍ഷം പിന്നിടുമ്പോള്‍ ആലേചനയില്ലാതെ നടത്തിയ ആ തീരുമാനത്തിന്റെ അലയൊലികള്‍ ഇപ്പോഴും രാജ്യത്തെ പിടിച്ച്‌ കുലുക്കുന്നുവെന്നാണ്‌ വ്യാപാരവ്യവസായചെറുകിട വാണിജ്യമേഖലകളില്‍ നടത്തിയെ സര്‍വ്വെഫലം വ്യക്തമാക്കുന്നത്‌.

വ്യാപാരമേഖലയില്‍ 42 ശതമാനം തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ സൂഷ്‌മ വ്യവസായ മേഖലയില്‍ 32 ശതമാനവും ചെറുകിട രംഗത്ത്‌ 32 ശതമാനവും തൊട്ട്‌ മുകളിലുള്ള മീഡിയം മേഖലയില്‍ 24 ശതമാനവും തൊഴില്‍ നഷ്ടം രേഖപ്പെടുത്തിയതായി അഖിലേന്ത്യ മാനുഫാക്‌ച്ചറേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍ രാജ്യവ്യാപകമായി നടത്തിയ സര്‍വ്വെഫലം പറുയുന്നു.

രാജ്യത്താകമാനം 34700 ചെറുകിട ഇടത്തരം വ്യവസായങ്ങളെ സാമ്പിളുകളായി എടുത്ത്‌ നടത്തിയ പഠനത്തിലാണ്‌ രണ്ട്‌ വര്‍ഷം പിന്നിടൂമ്പോഴും നോട്ട്‌ നിരോധനവും തെറ്റായ രീതിയില്‍ നടപ്പാക്കിയ ചരക്ക സേവന നികുതിയും എത്രമാത്രം വ്യാവസായിക രംഗത്തിന്‌ ദോഷകരമായി എന്ന്‌ വ്യക്തമാകുന്നത്‌.

രാജ്യത്തെ മൂന്ന്‌ ലക്ഷം വ്യവസായ യൂണിറ്റുകളെ പ്രതിനിധീകരിക്കുന്നതാണ്‌ അഖിലേന്ത്യ മാനുഫാക്‌ചറേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍. 2014 ന്‌ ശേഷം രാജ്യത്താകമാനമുള്ള കച്ചവടക്കാരുടെ പ്രവര്‍ത്തന ലാഭം 70 ശതമാനം ഇടിഞ്ഞെന്നും സര്‍വ്വെ പറയുന്നു.

പുതിയ രാഷ്‌്‌ട്രീയ നേതൃത്വത്തില്‍ അര്‍പ്പിച്ച പ്രതീക്ഷയില്‍ 201516 ല്‍ രാജ്യത്തെ കച്ചവടരംഗത്ത്‌ ഉണര്‍വ്വുണ്ടായി എന്നും എന്നാല്‍ നോട്ടു നിരോധനം ഇത്‌ തകര്‍ത്തുകളഞ്ഞുവെന്നും സംഘടന അധ്യക്ഷന്‍ കെ ഇ രഘുനാഥന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക