Image

ബംഗാള്‍ ഉള്‍ക്കടലില്‍ ഫെതായ്‌ ചുഴലിക്കാറ്റ്‌; മത്സ്യബന്ധനത്തിന്‌ പോകരുതെന്ന്‌ മുന്നറിയിപ്പ്‌

Published on 17 December, 2018
ബംഗാള്‍ ഉള്‍ക്കടലില്‍ ഫെതായ്‌ ചുഴലിക്കാറ്റ്‌; മത്സ്യബന്ധനത്തിന്‌ പോകരുതെന്ന്‌ മുന്നറിയിപ്പ്‌


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ്‌ ചുഴലിക്കാറ്റിനെ തുടര്‍ന്നു ആന്ധ്രാ തീരത്ത്‌ മത്സ്യബന്ധനം നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.തെക്ക്‌പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാടിന്റെ വടക്ക്‌ തീരങ്ങളിലും, പുതുച്ചേരി തീരങ്ങളിലും ,ആന്ധ്രാപ്രദേശ്‌ തീരങ്ങളിലും, ഒറിസയുടെ തെക്കന്‍ തീരങ്ങളിലും ഇന്ന്‌ മത്സ്യബന്ധനത്തിനു പോകരുതെന്ന്‌ കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ചുഴലിക്കാറ്റിനോട്‌ അനുബന്ധിച്ച്‌ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ പടിഞ്ഞാറ്‌ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആയിരിക്കുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക