Image

പ്രധാനമന്ത്രിയാകണമെന്ന് രാഹുല്‍ ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കമല്‍ നാഥ്

Published on 17 December, 2018
പ്രധാനമന്ത്രിയാകണമെന്ന്  രാഹുല്‍ ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന്  കമല്‍ നാഥ്
പ്രധാനമന്ത്രിയാകണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം ഈ നിര്‍ദ്ദേശം തള്ളുകയായിരുന്നു. തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയുമാണ് പ്രധാനമായും എതിര്‍പ്പ് പ്രകടിപ്പിച്ചത്.

മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമല്‍ നാഥ്. പ്രധാനമന്ത്രിയാകണമെന്ന് രാഹുല്‍ ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും കരുതുന്നില്ല. മുന്‍ വിധികളും ഉപാധികളുമില്ലാതെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്ന് പ്രധാനമന്ത്രി ആരെന്ന് തീരുമാനിക്കും. ഇക്കാര്യത്തില്‍ ഇപ്പോഴേ അഭിപ്രായം പറയേണ്ടതില്ലെന്നും കമല്‍ നാഥ് പറഞ്ഞു.

ഇതൊരു ലോക്‌സഭ തിരഞ്ഞെടുപ്പ് വിഷയമാണ്. എല്ലാ നേതാക്കളും ചേര്‍ന്ന് ആരെയാണോ തിരഞ്ഞെടുക്കുന്നത് അയാളായിരിക്കും പ്രധാനമന്ത്രി. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത വരുമെന്നും കമല്‍ നാഥ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക