Image

മധ്യപ്രദേശില്‍ കമല്‍നാഥ്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

Published on 17 December, 2018
മധ്യപ്രദേശില്‍ കമല്‍നാഥ്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു
ന്യൂഡല്‍ഹി: 15 വര്‍ഷത്തിനു ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരത്തിലേറി.

മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പിസിസി അധ്യക്ഷനുമായ കമല്‍നാഥ്‌ സത്യപ്രതിജ്ഞ ചെയ്‌തു. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ്‌ ഭോപാലില്‍ ജംബോരി മൈതാനത്തായിരുന്നു കമല്‍നാഥിന്റെ സത്യപ്രതിജ്ഞ.

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക്‌ ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും രാവിലെ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട്‌ ഹാളില്‍ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തിയായിരുന്നു ചടങ്ങ്‌. സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ അഖിലേഷ്‌ യാദവും ബിഎസ്‌പി അധ്യക്ഷ മായവതിയും ചടങ്ങില്‍ പങ്കെടുത്തില്ല. പങ്കെടുക്കില്ലെന്ന്‌ ഇരുവരും നേരത്തേ അറിയിച്ചിരുന്നു.

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെയും ചടങ്ങിനെത്തിയിരുന്നു. അസൗകര്യങ്ങളുള്ളതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമത ബാനര്‍ജി, ദിനേഷ്‌ ത്രിവേദി എംപിയെയാണു അയച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക