Image

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കമല്‍ നാഥിനെ മാറ്റുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് ബി.ജെ.പി

Published on 17 December, 2018
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കമല്‍ നാഥിനെ മാറ്റുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് ബി.ജെ.പി

മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനിടെ സിഖ് വിരുദ്ധ കലാപത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെച്ചൊല്ലിയുള്ള വിവാദം. 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്നാരോപിച്ച്‌ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം സംഘടിപ്പിച്ചിരിക്കുകയാണ് ബിജെപി.

ബിജെപി നേതാവ് തേജീന്ദര്‍ പാല്‍ ബെഗ്ഗയാണ് വടക്കന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ നിരഹാരം കിടക്കുന്നത്. സിഖുക്കാരെ കൂട്ടക്കൊല ചെയ്ത വ്യക്തിയെയാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി രാഹുല്‍ ഗാന്ധി നിയമിച്ചിരിക്കുന്നത്. കമല്‍നാഥിന് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്നത് വരെ സമരത്തില്‍ തുടരുമെന്ന് തേജീന്ദര്‍ പാല്‍ പറഞ്ഞു.

ബിജെപിയുടെ ഈ ആരോപണത്തെ പ്രതിരോധിച്ച്‌ കോണ്‍ഗ്രസും രംഗത്തെത്തി. 2002-ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചത് പോലെ കമല്‍നാഥിനും സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക