Image

'മരക്കാര്‍ ടീമിനൊപ്പം മോഹന്‍ലാല്‍ ജോയിന്‍ ചെയ്‌തു

Published on 17 December, 2018
'മരക്കാര്‍ ടീമിനൊപ്പം മോഹന്‍ലാല്‍ ജോയിന്‍ ചെയ്‌തു
പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന ബിഗ്‌ ബജറ്റ്‌ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ്‌ ഹൈദരാബാദില്‍ പുരോഗമിക്കുന്നു. ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ മരക്കാര്‍ ടീമിനൊപ്പം ജോയിന്‍ ചെയ്‌തു.

മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഒറ്റ ഷെഡ്യൂളില്‍ ആയി ഏകദേശം നൂറു ദിവസം കൊണ്ട്‌ ഈ ചിത്രം പൂര്‍ത്തിയാവും എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ ഒന്നിനാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചത്‌. ഹൈദരാബാദ്‌ റാമോജി സിറ്റിയിലാണ്‌ ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുക. നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലിന്റെയും മറ്റ്‌ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാഹുബലിയുടെ ആര്‍ട്ട്‌ ഡയറക്ടര്‍ സാബു സിറിളാണ്‌ ചിത്രത്തിലെ കലാസംവിധായകന്‍.

ഊട്ടി, രാമേശ്വരം എന്നിവയാണ്‌ ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. മോഹന്‍ലാല്‍ മരക്കാറാകുന്ന ചിത്രത്തില്‍ പ്രണവ്‌ മോഹന്‍ലാലും ഒരു കാമിയോ റോളില്‍ ചിത്രത്തില്‍ ഉണ്ട്‌.ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്‌ജു വാരിയര്‍, കീര്‍ത്തി സുരേഷ്‌, മധു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്‌.

കൂടാതെ തെലുങ്ക്‌ ഹിന്ദി, തമിഴ്‌ എന്നീ ഭാഷകളിലെ വമ്പന്മാര്‍ അടക്കമുള്ള താരങ്ങളും ബ്രിട്ടീഷ്‌ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും. നാല്‌ കുഞ്ഞാലി മരയ്‌ക്കാര്‍മാരെയാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക