Image

എല്‍നിനോ വരുന്നു

Published on 17 December, 2018
എല്‍നിനോ വരുന്നു


തൃശൂര്‍:രണ്ടായിരത്തിപതിനെട്ടില്‍ പ്രളയമായിരുന്നു എങ്കില്‍   വരാന്‍ ഇരിക്കുന്നത്‌ ഉഷ്‌ണതരംഗവും മഴയുടെലഭ്യതക്കുറവു. ശാന്തസമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ  പ്രതിഭാസമാണ്‌ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വറുത്തിയിലേക്കു തള്ളിവിടാന്‍ പോകുന്നത്‌. ക്രേരളത്തില്‍ സൂര്യതാപം അടക്കം പ്രതീക്ഷിക്കുന്നു കാലാവസ്ഥ ഗവേഷകര്‍.

സമുദ്രത്തിലെ ചൂട്‌ ഗണ്യമായി കൂടുന്ന പ്രതിഭാസമാണ്‌ എല്‍നിനോ. ആഗോളതലത്തില്‍ തന്നെ മാറ്റം സൃഷ്ടിക്കാന്‍ കഴിവുള്ള ഈ പ്രതിഭാസം ഇന്ത്യയടക്കമുള്ള തെക്ക്‌കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കാലാവസ്ഥയിലെ ഗതി വിഗതികള്‍ നിര്‌ണയിക്കാനാകും.

മണ്‍സൂണ്‍കാറ്റിനെ സ്വാധീനിക്കാന്‍ കഴിവുള്ള എല്‌നിനോയ്‌ക്ക്‌ ചൂട്‌ കൂടിയ കാലാവസ്ഥ സൃഷ്ടിക്കാന്‍ സാധിക്കുന്നു. രാജ്യത്ത്‌ വരള്‍ച്ചയുണ്ടാകുന്നതോടൊപ്പം കാട്ടുതീ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്‌. കേരളമടക്കം വരള്‍ച്ചയുടെ പിടിയിലാകും.

1997 ലും 2016 ലും ആണ്‌ ഇതിനുമുന്‍പ്‌ ശക്തമായ എല്‍നിനോ ഉണ്ടായത്‌. 2016 ല്‍ കോഴിക്കോട്‌, പാലക്കാട്‌, കണ്ണൂര്‍,തുടങ്ങിയ പ്രദേശങ്ങളില്‍ ഉഷ്‌ണതരംഗം ഉണ്ടായത്‌ എല്‌നിനോയുടെ സ്വാധീനഫലമായാണ്‌. 2015 നു പുറമെ 2016 ലും കേരളത്തില്‍ വരള്‍ച്ച ഉണ്ടായത്‌ ഇതിന്റെ ഫലമായാണ്‌.

എന്നാല്‍ മഴയുടെ കാര്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഇന്ത്യന്‍ നിനോയുടെ പശ്ചാത്തലത്തില്‍ മാത്രമേ വ്യക്തമാക്കാന്‍ കഴിയൂ. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിനോയുടെ ശരിയായ വിന്യാസം മഴയ്‌ക്ക്‌ അനുകൂലഘടകമാകും.

എല്‍നിനോ ശാന്തസമുദ്രത്തില്‍ തീര്‍ക്കുന്ന ശക്തമായ ചൂട്‌ ചിലയിടങ്ങളില്‍ കനത്ത പേമാരിക്കും പ്രളയത്തിനും കാരണമാകും. അഞ്ചു വര്‌ഷങ്ങള്‌ക്കു ശഷമാണ്‌ ശക്തമാകുന്നതെങ്കിലും കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ രണ്ടു വര്‌ഷങ്ങള്‍ക്കു ശേഷമാണ്‌ ഇത്‌ പ്രകടമാകുന്നത്‌. സാധാരണ ക്രിസ്‌മസ്‌ വേളയില്‍ എല്‍നിനോ ശക്തി പ്രാപിക്കുന്ന കാരണം കൊണ്ടാണ്‌ 'ഉണ്ണിയേശു ' എന്നര്‍ഥമുള്ള എല്‍നിനോ എന്ന പേര്‌ പെറുവിലെ മുക്കുവന്മാര്‍ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക