Image

യഷ്‌ നായകനാവുന്ന 'കെജിഎഫ്‌ ' 21 ന്‌

Published on 17 December, 2018
യഷ്‌ നായകനാവുന്ന  'കെജിഎഫ്‌ ' 21 ന്‌
കൊച്ചി ;കന്നടതാരം യഷ്‌ നായകനാവുന്ന ബിഗ്‌ ബജറ്റ്‌ ചിത്രം 'കെ ജി എഫ്‌ ' റിലീസിനൊരുങ്ങുന്നു. പ്രശാന്ത്‌ നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി നായികയാവുന്നു.

ഹോംബാള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ്‌ കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്ന ചിത്രം യുണൈറ്റഡ്‌ ഗ്ലോബല്‍ മീഡിയ തീയേറ്ററുകളിലെത്തിക്കും.

അയ്യപ്പ, ബി സുരേഷ്‌, ശ്രീനിവാസ്‌ മൂര്‍ത്തി, ആനന്ദ്‌ നാഗ്‌,രൂപാരായ്യപ്പ,അച്യുത്‌കുമാര്‍,നാഗാഭരണ,ഹാരീഷ്‌ റോയ്‌,ദിനേഷ്‌ മംഗലൂര്‍ അശ്വത്‌,നീനാസം,അര്‍ച്ചന ജോയ്‌സ്‌,മാളവിക തുടങ്ങിയവര്‍ക്കാെപ്പം തെന്നിന്ത്യന്‍ താരം തമന്ന അതിഥി താരമായി എത്തുന്നു.

1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണ ഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന്‌ അവിടെ നിന്നും അധോലോകനേതാവിലേക്കുള്ള നായകന്റെ വളര്‍ച്ചയുമാണ്‌ ചിത്രം പറയുന്നത്‌.

ക്യാമറഭുവന്‍ഗൗഡ,സംഗീതംരവിബാസ്റ്റര്‍,സംഭാഷണംചന്ദ്രമൗലി,എം വിനയ്‌,ശിവലിംഗ,എഡിറ്റര്‍ശ്രീകാന്ത്‌,എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍കാര്‍ത്തി,കെ വി രാമറാവു. വാര്‍ത്ത പ്രചരണം എ എസ്‌ ദിനേശ്‌.

കന്നട,തെലുങ്ക്‌, തമിഴ്‌, ഹിന്ദി, മലയാളം, ചൈനീസ്‌, ജപ്പാനീസ്‌ എന്നി ഭാഷകളില്‍ ഒരുക്കുന്ന 'കെജിഎഫ്‌ ' ഡിസംബര്‍ 21 ന്‌ തിയ്യേറ്ററിലെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക