മലയാള സാഹിത്യ രംഗത്ത് അമേരിക്കന്‍ മലയാള
സാഹിത്യം എന്നോ ഒളശ്ശ മലയാള സാഹിത്യം എന്നോ ഒന്നില്ല എന്ന് പ്രശസ്ത മലയാള
സാഹിത്യകാരനും വാഗ്മിയുമായ ശ്രീ ജോയന് കുമരകം പറഞ്ഞു. കലാവേദി ടി വി
ഡോട്ട് കോമില് 'വാല്‍ക്കണ്ണാടി' എന്ന പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ
അഭിപ്രായപ്പെട്ടത്. ലോകത്ത് എവിടെ ഇരുന്ന് മലയാളത്തില്‍ എഴുതിയാലും അത്
മലയാള സാഹിത്യം എന്ന് മാത്രമേ പരിഗണിക്കാനാവു എന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികമായ പദപ്രയോഗങ്ങളോ ആഖ്യാനരീതികളോ വ്യത്യസ്തമാവാം. അതുകൊണ്ട് അത്
മലയാള സാഹിത്യം അല്ലാതാകുന്നില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ ഞായറാഴ്ചയും എഴുത്തുകാരനായ ശ്രീ കോരസണ്‍ വര്‍ഗീസ് നടത്തുന്ന
പരിപാടിയാണ് കലാവേദി വാല്‍ക്കണ്ണാടി. കലാ സാഹിത്യ സാമൂഹ്യ രംഗങ്ങളില്‍
പ്രശസ്തരായവരുമായുള്ള അഭിമുഖം കൂടാതെ സാമൂഹ്യ പ്രസക്തിയുള്ള
വിഷയങ്ങളെക്കുറിച്ചു ആഴത്തിലുള്ള ചര്‍ച്ചകളും വാല്‍ക്കണ്ണാടിയില്‍
അവതരിപ്പിക്കാറുണ്ട്.
കലാ സാഹിത്യ പ്രവര്‍ത്തനം കൊണ്ട് കലാകാരന് ലക്ഷ്യമാക്കേണ്ടത് മനസ്സിന്റെ
വിമലീകരണം ആയിരിക്കണം എന്നും ജോയന് പറഞ്ഞു. ഈ കൂടിക്കാഴ്ച കാണാന്‍ കലാവേദി
ടി വി ഡോട്ട് കോം എന്ന പോര്‍ട്ടല്‍ സന്ദശിക്കുക.