Image

വിണ്ണില്‍ ഒരു പൊന്‍താരം (സരോജ വര്‍ഗ്ഗീസ്, ന്യുയോര്‍ക്ക്)

Published on 17 December, 2018
വിണ്ണില്‍ ഒരു പൊന്‍താരം (സരോജ വര്‍ഗ്ഗീസ്, ന്യുയോര്‍ക്ക്)
വിണ്ണില്‍ പൊന്‍താരം വിടരുന്നു
മണ്ണില്‍ പൊന്‍പ്രഭ തെളിയുന്നു
ബേത് ലഹേം പുരിയില്‍ ജാതനാം ഉണ്ണി
സ്‌നേഹത്തിന്‍പുത്രനാം ദേവേശനല്ലേ.

സ്‌നേഹത്തിന്‍ പാതകള്‍ കാട്ടിടുവാനായ്
സ്‌നേഹത്തിന്‍ സൂനവും ശാന്തിതന്‍ ദൂതുമായ്
ബേ ത് ലഹേം ഗോശാലത്തേടി വന്നെത്തി
ആരോമലുണ്ണിമണ്ണില്‍ പിറന്നല്ലോ!

പാടിടാം ആമോദമായ് പാടിടാം
പിറവിതന്‍ ആമോദം പാടിടാം
മണ്ണില്‍ സ്വര്‍ഗ്ഗം തീര്‍ത്തൊരു സംഗീതം
വിണ്ണില്‍ നിന്നെത്തി യ അനുപമഗീതം

പൊന്നും മൂറും കുന്തിരിക്കവുമായ്
പൊന്നേശുവേ നോക്കിപോയീടാം
സ്‌നേഹത്തിന്‍ ഗായകന്‍ വല്ലഭനായകന്‍
സ്‌നേഹമായ് വിളിക്കും സ്വരം കേട്ടീടാം.

വിണ്ണില്‍ പൊന്‍താരം വിടരുന്നു
മണ്ണില്‍ പൊന്‍പ്രഭ തെളിയുന്നു
ബേ ത് ലഹേം പുരിയില്‍ ജാതനാം ഉണ്ണി
സ്‌നേഹത്തിന്‍പുത്രനാം ദേവേശനല്ലേ.
Join WhatsApp News
P R Girish Nair 2018-12-18 00:28:14
തീര്‍ക്കട്ടെയാ പുലരി വെള്ളിവെളിച്ചത്തിന്‍
മേലാപ്പുമായെത്തി വീണ്ടും ആ സുഖദമാംമൊരു ദിനം വരവായി!

കവിതയുടെ വരികൾ നന്നായിരിക്കുന്നു. അഭിനന്ദനം
.


വിദ്യാധരൻ 2018-12-18 09:14:47
വിണ്ണിൽ പൊൻതാരങ്ങൾ വിളങ്ങുകിൽ 
പുൽക്കുടിലിൽ വസിപ്പോർക്കെന്തു ഗുണം? 
കർത്താവിൻ ജന്മം ഘോഷിക്കും തിരക്കിൽ 
കർത്തവ്യങ്ങൾ മറന്നു തിമിർക്കുന്നു  ജനം.
നക്ഷത്ര തിളക്കത്തിൽ വീടുകളൊക്കെയും 
മിന്നി തിളങ്ങുന്നിതു ഭൂമിയോ സ്വർഗ്ഗമോ ?
മദ്യ കുപ്പികൾ കൂട്ടി മുട്ടിച്ചു ഭക്തർ 
ക്രിസ്തുമസ്സ് പാട്ടുകൾ പാടി ആടുന്നു 
പാട്ടു കേട്ടാൽ ആർക്ക് സൗഖ്യം 
പട്ടിണി ആയി കിടപ്പൂർക്കോ ?
ഉണ്ണിയേശു പിറന്നാലും ഓണം വന്നാലും 
കോരന് കുമ്പിളിൽ തന്നെ കഞ്ഞി
Ponmelil Abraham 2018-12-18 13:21:51
Beautiful poem describing the changes and expectations on earth as well as in heaven above. Merry Christmas and Goodwill to one and all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക