Image

കുട്ടനാട്‌ ബേക്കറിയില്‍ സ്‌ഫോടനം

Published on 18 December, 2018
കുട്ടനാട്‌ ബേക്കറിയില്‍ സ്‌ഫോടനം

ആലപ്പുഴ: കുട്ടനാട്‌ പുളിങ്കുന്ന്‌ ജങ്കാര്‍ ജെട്ടിക്ക്‌ സമീപമുള്ള ബേക്കറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ കടയുടെ നാല്‌ ഷട്ടറുകളും പിറകിലെ ഭിത്തിയും തകര്‍ന്നു. ഇന്ന്‌ പുലര്‍ച്ചെ അഞ്ച്‌ മണിയോടെയായിരുന്നു സംഭവം.

ബേക്കറിയിലുണ്ടായിരുന്ന പാചക വാതക സിലിണ്ടറിനോ ഫ്രീസറിനോ കംപ്രസറിനോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സ്‌ഫോടനത്തിന്റെ കാരണം സംബന്ധിച്ച്‌ സൂചനകളില്ല. ബേക്കറിയിലെ സാധനങ്ങള്‍ മീറ്ററുകളോളം ദൂരത്തേക്ക്‌ തെറിച്ച്‌ പോയി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക