Image

കോഹ്ലി ലോകത്ത്‌ ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരന്‍; ഇന്ത്യന്‍ നായകനെതിരേ ആഞ്ഞടിച്ച്‌ നസറുദ്ദീന്‍ ഷാ

Published on 18 December, 2018
കോഹ്ലി ലോകത്ത്‌ ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരന്‍;  ഇന്ത്യന്‍ നായകനെതിരേ ആഞ്ഞടിച്ച്‌ നസറുദ്ദീന്‍ ഷാ
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ ടിം പെയ്‌നിനോട്‌ ഏറ്റുമുട്ടിയതിന്‌ വിമര്‍ശനം ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലിക്ക്‌ മാതൃരാജ്യത്തും വിമര്‍ശനം. നടന്‍ നസറുദ്ദീന്‍ ഷായാണ്‌ ഏറ്റവുമൊടുവില്‍ വിരാടിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്‌. വിരാട്‌ ലോകത്തില്‍ ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരന്‍ എന്നാണ്‌ തന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റില്‍ നസറുദ്ദീന്‍ ഷാ കുറിച്ചിരിക്കുന്നത്‌.

വിരാട്‌ ലോകത്തിലെ മികച്ച ബാറ്റ്‌സ്‌മാന്‍ ആയിരിക്കാം. അതോടൊപ്പം തന്നെ ലോകത്തില്‍ ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരന്‍ കൂടിയാണ്‌ അദ്ദേഹം.

അദ്ദേഹത്തിന്റെ അഹങ്കാരത്തിലും അരോചകമായ പെരുമാറ്റത്തിലും കളിയിലെ മികവ്‌ മുങ്ങിപ്പോകുകയാണെന്നും നസറുദ്ദീന്‍ ഷാ വ്യക്തമാക്കി. അതേസമയം തനിക്ക്‌ രാജ്യം വിട്ടുപോകാനുള്ള പ്ലാനൊന്നും ഇല്ലെന്നും വിരാടിനെ കളിയാക്കിക്കൊണ്ട്‌ സൂചിപ്പിച്ചു.

നേരത്തെ തന്റെ ആരാധകരിലൊരാളോട്‌ വിരാട്‌ രാജ്യം വിട്ടുപോകാന്‍ പറഞ്ഞ സംഭവമാണ്‌ ഷാ തന്റെ പോസ്റ്റിലൂടെ സൂചിപ്പിച്ചത്‌. ഇന്ത്യന്‍ ബാസ്റ്റ്‌സ്‌മാന്മാരേക്കാള്‍ ഇംഗ്ലീഷ്‌, ഓസീസ്‌ ബാറ്റ്‌സ്‌മാന്മാരെയാണ്‌ ഇഷ്ടം എന്നുപറഞ്ഞ ആരാധകനോടാണ്‌ രാജ്യം വിട്ടോളാന്‍ വിരാട്‌ പറഞ്ഞത്‌. ഇത്‌ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഷായുടെ ട്വീറ്റിനും ട്വിറ്റര്‍ ലോകത്ത്‌ പല തരത്തിലുള്ള പ്രതികരണങ്ങളാണ്‌ ലഭിക്കുന്നത്‌. വിരാടിന്റെ പെരുമാറ്റം ശരിയല്ലെന്ന്‌ ഷാ പറഞ്ഞത്‌ വസ്‌തുതയാണെന്ന്‌ ഒരു കൂട്ടര്‍ പറയുമ്‌ബോള്‍ മറുവിഭാഗം അദ്ദേഹത്തെ എതിര്‍ത്തും രംഗത്തെത്തി. രാജ്യം വിടാന്‍ വരെ പറയുന്നവരുണ്ട്‌.

ഓസീസ്‌ പര്യടനത്തില്‍ ഫീല്‍ഡില്‍ കൊഹ്ലിയുടെ പെരുമാറ്റമാണ്‌ വിമര്‍ശനത്തിനാധാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക