Image

പാക്കിസ്ഥാനി ഗായകനായിരുന്നു എങ്കില്‍ ഇന്ത്യയില്‍ വേദികള്‍ കിട്ടുമായിരുന്നുവെന്ന്‌ സോനുനിഗം

Published on 18 December, 2018
പാക്കിസ്ഥാനി ഗായകനായിരുന്നു എങ്കില്‍ ഇന്ത്യയില്‍ വേദികള്‍ കിട്ടുമായിരുന്നുവെന്ന്‌ സോനുനിഗം

ന്യൂഡല്‍ഹി: പാക്കിസ്ഥാനി ഗായകനായിരുന്നുവെങ്കില്‍ കുറച്ചുകൂടെ വേദികള്‍ കിട്ടുമായിരുന്നുവെന്ന്‌ പ്രശസ്‌ത ഗായകന്‍ സോനുനിഗം. ആജ്‌ തക്‌ വേദിയില്‍ വച്ചായിരുന്നു പാക്കിസ്ഥാനി ഗായകര്‍ക്ക്‌ ഇന്ത്യയില്‍ കിട്ടുന്ന വലിയ പിന്തുണയെ അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചത്‌. 'ചില സമയങ്ങളില്‍ എനിക്ക്‌ തോന്നും ഞാന്‍ ഒരു പാക്കിസ്ഥാനി ഗായകന്‍ ആയിരുന്നെങ്കില്‍. വേറൊന്നും അല്ല ഇന്ത്യയില്‍ കുറച്ചു അവസരങ്ങള്‍ അധികം ലഭിക്കുമായിരുന്നു.' എന്നാണ്‌ സോനുനിഗത്തിന്റെ പ്രസ്‌താവന.

ഇന്നത്തെ കാലത്ത്‌ ഗായകര്‍ക്ക്‌ മ്യൂസിക്‌ ഷോകള്‍ അവതരിപ്പിക്കണമെങ്കില്‍ ഗായകര്‍ മ്യൂസിക്‌ കമ്‌ബനികള്‍ക്ക്‌ പണം നല്‍കണം. അതിനു തയ്യാറായില്ല എങ്കില്‍ അവര്‍ മറ്റു ഗായകരെ കൊണ്ടു പാടിക്കും. അവരെവച്ച്‌ കമ്‌ബനികള്‍ പണമുണ്ടാക്കും. ഇത്‌ ഇന്ത്യയിലെ മാത്രം അവസ്ഥയാണ്‌. ഇത്‌ പാക്കിസ്ഥാനി ഗായകരോട്‌ കാണിക്കില്ല.അദ്ദേഹം പറയുന്നു.
എന്റെ സുഹൃത്തായ ആതിഫ്‌ അസ്ലം ഇന്ത്യയില്‍ വന്ന്‌ എത്ര ഷോകള്‍ അവതരിപ്പിച്ചാലും കൈയില്‍നിന്നും പണം മുടക്കേണ്ട ആവശ്യം ഇല്ല. റാഹത്‌ ഫേത്‌ അലി ഖാനില്‍ നിന്നും ആരും പണം വാങ്ങാറില്ല. എന്നാല്‍ ഇന്ത്യന്‍ ഗായകരോടുള്ള സമീപനം ഇതല്ല.

അതുകൊണ്ടാണിപ്പോള്‍ കൂടുതല്‍ റീമിക്‌സുകള്‍ ഉണ്ടാകുന്നത്‌. നേരത്തെ സംഗീത സംവിധായകനും ഗാനരചയിതാവും ഗായകനുമാണ്‌ ഒരു ഗാനം ഉണ്ടാക്കുന്നത്‌. എന്നാല്‍ ഇന്ന്‌ ആ ജോലി മ്യൂസിക്‌ കമ്‌ബനികള്‍ ഏറ്റെടുത്ത്‌ കഴിഞ്ഞുവെന്ന്‌ അദ്ദേഹം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക