Image

മഞ്‌ജു വാര്യര്‍ക്കെതിരെ ജി. സുധാകരന്‍

Published on 18 December, 2018
മഞ്‌ജു വാര്യര്‍ക്കെതിരെ ജി. സുധാകരന്‍

ആലപ്പുഴ : സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍നിന്ന്‌ പിന്മാറിയ നടി മഞ്‌ജു വാര്യര്‍ക്കെതിരെ മന്ത്രി ജി. സുധാകരന്‍. വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്‌ജു വാര്യര്‍ മാറ്റണമെന്നു മന്ത്രി പറഞ്ഞു. വനിതാ മതിലിനു രാഷ്ട്രീയമില്ല. മഞ്‌ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണ്‌. അഭിനേത്രി എന്ന നിലയില്‍ ബഹുമാനക്കുറവില്ല.

സാമൂഹിക വിപ്ലവങ്ങള്‍ക്കു നേതൃത്വം നല്‍കിയ മന്നത്തു പത്മനാഭന്‍ സ്ഥാപിച്ച പ്രസ്ഥാനമാണ്‌ ഇപ്പോള്‍ നവോത്ഥാന പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നതെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു. മന്ത്രി എംഎം മണിയും മഞ്‌ജു വാര്യര്‍ക്കെതിരെ നിലപാട്‌ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാ മതിലിന്‌ ആദ്യം പിന്തുണ അറിയിച്ചിരുന്ന മഞ്‌ജു പിന്നീടു അതു പിന്‍വലിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക