Image

കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി; ടോമിന്‍ തച്ചങ്കരി

Published on 18 December, 2018
കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി; ടോമിന്‍ തച്ചങ്കരി

തിരു: കെഎസ്‌ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി എംഡി ടോമിന്‍ തച്ചങ്കരി. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അധിക ജോലിക്ക്‌ അധിക വേതനം നല്‍കുമെന്നും തച്ചങ്കരി പറഞ്ഞു.

ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരാക്കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ അവധിക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും തച്ചങ്കരി വ്യക്തമാക്കി.
അതേസമയം, കെ.എസ്‌.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയിലാണെന്നും ഇത്‌ പെട്ടെന്ന്‌ മറികടക്കാനാവില്ലെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നിയമന ഉത്തരവ്‌ നല്‍കിയാല്‍ പരിശീലനം നല്‍കാന്‍ കാലതാമസമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി വിധിയെ തുടര്‍ന്ന്‌ എറണാകുളത്ത്‌ 40 ശതമാനം സര്‍വീസുകളാണ്‌ മുടങ്ങിയത്‌. സ്‌പെയര്‍ പാര്‍ട്‌സ്‌ വാങ്ങാനാവാതെ നിലവില്‍ 1400 സര്‍വീസുകളാണ്‌ മുടങ്ങിക്കിടക്കുന്നത്‌.

കെ.എസ്‌.ആര്‍.ടി.സി ഇരട്ടി ബാധ്യതയിലേക്കാണ്‌ നീങ്ങുന്നത്‌. നിലവിലുള്ള അവസ്ഥ മനസിലാക്കി വിധി നടപ്പാക്കാന്‍ കാലതാമസം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കും. ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ശശീന്ദ്രന്‍ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക