Image

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കേരള പിറവിയും ക്രിസ്മസും ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 18 December, 2018
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കേരള പിറവിയും ക്രിസ്മസും ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്:  ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് കേരള പിറവിയും ക്രിസ്മസും ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ഷാജന്‍ മാണിക്കത്താന്‍ കേരള പിറവി - ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.  കേരളത്തിന്റെ ചരിത്രം ചുരുക്കത്തില്‍ ഐസക് പുലിപ്ര വിശദീകരിച്ചു. തോമസ് കല്ലേപ്പള്ളി, ഡോ.സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത് എന്നിവര്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.  

സേവ്യര്‍ ഇലഞ്ഞിമറ്റത്തിന്റെ സഹോദരന്‍ ജോസഫിന്റെ നിര്യാണത്തില്‍ ഫിഫ്റ്റി പ്ലസ് അനുശോചനം രേഖപ്പെടുത്തി പരേതന്റെ ആത്മശാശാന്തിക്കായി ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് ഫിഫ്റ്റി പ്ലസിന്റെ സ്ഥാപകരില്‍ പ്രധാനി ആയിരുന്ന സണ്ണി കണ്ണംകുളത്തിന്റെ ചരമവാര്‍ഷിക സമയമായതുകൊണ്ട് അദ്ദേഹത്തെയും അനുസ്മരിച്ച് പ്രാര്‍ത്ഥന നടത്തി. 

ഐസക് പുലിപ്ര, ആന്റണി എടത്തിരുത്തിക്കാരന്‍, ആന്റണി തേവര്‍പാടം എന്നിവര്‍  കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് കേരളത്തിന്റെ തനിമയായ പാലപ്പം, ഇറച്ചി- മീന്‍കറി, ചോറ് എന്നിവ ഉള്‍പ്പെട്ട സമ്യുദ്ധമായ ക്രിസ്മസ് വിരുന്ന് കഴിച്ചു. 2019 ലെ പരിപാടികള്‍ വിലയിരുത്തി  2019 ലെ വാരാന്ത്യസെമിനാര്‍ സ്ഥലവും, തീയതിയും തീരുമാനിച്ചു.  ലില്ലിക്കുട്ടി സൈമണ്‍ ഉണ്ടാക്കി കൊണ്ടുവന്ന ക്രിസ്മസ് കേക്ക് കുട്ടികള്‍ മുറിച്ച് കുടുബാംഗങ്ങള്‍ക്ക് നല്‍കി.. ആന്റണി തേവര്‍പാടം കേരള പിറവി - ക്രിസ്മസ് ആഘോഷം മോഡറേറ്റ് ചെയ്തു. സേവ്യര്‍ എലഞ്ഞിമറ്റം പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. 

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കേരള പിറവിയും ക്രിസ്മസും ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കേരള പിറവിയും ക്രിസ്മസും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക