Image

അമ്മയുടെയും കാമുകന്റെയും മര്‍ദനമേറ്റ്‌ രണ്ടര വയസുകാരന്‍ മരണത്തിന്‌ കീഴടങ്ങി

Published on 18 December, 2018
അമ്മയുടെയും കാമുകന്റെയും മര്‍ദനമേറ്റ്‌ രണ്ടര വയസുകാരന്‍ മരണത്തിന്‌ കീഴടങ്ങി
വര്‍ക്കല : അമ്മയുടെയും കാമുകന്റെയും മര്‍ദനമേറ്റ്‌ രണ്ടര വയസുകാരന്‌ ദാരുണ അന്ത്യം .അയന്തി പന്തുവിളയില്‍ വാടകക്ക്‌ താമസിച്ചിരുന്ന അമ്മ ഉത്തരയും(21) കാമുകന്‍ രജീഷിന്റെയും (26) മര്‍ദനത്തില്‍ ആണ്‌ രണ്ടരവയസുകാരനായ ഏകലവ്യന്‍ മരണത്തിന്‌ കീഴടങ്ങിയത്‌ . മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ഏകലവ്യന്റെ ചെറുകുടല്‍ പൊട്ടുകയും തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും ചെയ്‌തു .

കുട്ടിയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടികാട്ടി പോലീസില്‍ കുട്ടിയുടെ പിതാവായ കൊല്ലം കുളത്തൂപുഴ സ്വദേശി മനുവാണ്‌ പരാതി നല്‍കിയത്‌ .വയറുവേദനയെ തുടര്‍ന്ന്‌ ശനിയാഴ്‌ച കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകുന്നതിനിടെ കുട്ടി മരണപ്പെടുകയും ചെയ്‌തു .
മാവിന്‍മൂട്‌ ചിറ്റാഴികോട്‌ സ്വദേശിയായ രജീഷിനൊപ്പമാണ്‌ മനുവായി വഴക്കിട്ട്‌ ഉത്തര രണ്ടു മാസമായി അയന്തി പന്തുവിളയില്‍ വാടകക്ക്‌ താമസിക്കാന്‍ തുടങ്ങിയിട്ട്‌ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക