Image

ഗിരിന്‍ഗോവിന്ദ് കണ്ണുരില്‍. ആര്‍ട് ഓഫ് ലിവിംഗ് ധ്യാനോത്സവ് 21 മുതല്‍

ശ്രീരാജ് കടയ്ക്കല്‍ Published on 18 December, 2018
ഗിരിന്‍ഗോവിന്ദ്   കണ്ണുരില്‍. ആര്‍ട് ഓഫ് ലിവിംഗ് ധ്യാനോത്സവ് 21 മുതല്‍
ശ്രീ.ശ്രീ.രവിശങ്കര്‍ജിയുടെ പ്രമുഖ ശിഷ്യനും ജീവനകലയുടെ ഇന്റ്റര്‍നേഷണല്‍
പരിശീലകനുമായ ഗിരിന്‍ഗോവിന്ദ് ഡിസംബര്‍ 21 ന് കണ്ണുരില്‍. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കൊപ്പം മാഹി ഭാഗത്തുള്ളവരുടെയും  സൗകര്യാര്‍ത്ഥം
ഡിസംബര്‍ 21 മുതല്‍ 23 വരെ  കണ്ണൂര്‍ ചെട്ടിപ്പീടികയിലെ ആര്‍ട് ഓഫ് ലിവിംഗ് ജില്ലാകേന്ദ്രത്തില്‍ നടക്കുന്ന   സഹജ് സമാധി ധ്യാനോത്സവിന് അദ്ദേഹം
നേത്രുത്വം നല്‍കും. ''തികച്ചും സ്വാഭാവികവും ശ്രമരഹിതവുമായ ധ്യാനരീതിയായ സഹജ് മെഡിറ്റേഷനിലൂടെ  മനസ്സിനെ ശാന്തമാക്കി ഉള്ളിലേക്ക് പോകാന്‍ സഹായിക്കുന്ന
ഒരു പ്രത്യേക ശബ്ദ്ധം പഠിപ്പിക്കുകയാണ്  ചെയ്യുന്നത്. അഗാധമായ മൗനത്തില്‍ മനസ്സിനെയും നാഡീവ്യൂഹത്തേയും വിശ്രമിക്കാനനുവദിക്കുമ്പോള്‍  നമ്മുടെ
ഘടനക്കും  പുരോഗതിക്കും വിലങ്ങുതടിയായിനില്‍ക്കുന്ന തടസ്സങ്ങള്‍ ക്രമേണ അലിഞ്ഞലിഞ്ഞില്ലാതാവുമെന്നും ഈ പ്രക്രിയ സ്ഥിരമായി പരിശീലിക്കുമ്പോള്‍
മനസ്സിന്റെ  ഘടനയെ സംസ്‌ക്കരികച്ചെടുത്ത്  അതിലൂടെ  ഒരു വ്യക്തിയുടെ ജീവിതത്തിന്റെ  ഗുണനിലവാരം പൂര്‍ണ്ണമായും മാറ്റാനാകുമെന്നും
''ശ്രീശ്രീരവിശങ്കര്‍ജി സാക്ഷ്യപ്പെടുത്തുന്നു. പരിപാടിയില്‍ പങ്കാളികളാവാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 7907074710. 9048142623

ഗിരിന്‍ഗോവിന്ദ്   കണ്ണുരില്‍. ആര്‍ട് ഓഫ് ലിവിംഗ് ധ്യാനോത്സവ് 21 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക