Image

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് സംഭവത്തില്‍ മുംബൈ അധോലോകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ്

Published on 18 December, 2018
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് സംഭവത്തില്‍ മുംബൈ അധോലോകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ്

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് സംഭവത്തില്‍ മുംബൈ അധോലോകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു . അതേസമയം ബ്യൂട്ടി പാര്‍ലര്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് വീണ്ടും ഭീഷണി സന്ദേശം വന്നതായി നടി ലീന മരിയ പോള്‍ പൊലീസിന് മൊഴി നല്‍കി . ലീനക്ക് വന്ന ഇന്റര്‍നെറ്റ് കോളുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു.

അധോലോക നായകന്‍ രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തി ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് നടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കഴിഞ്ഞദിവസം ഇന്റര്‍നെറ്റ് കോളിലൂടെ വീണ്ടും ഭീഷണി സന്ദേശം എത്തി. ബ്യൂട്ടി പാര്‍ലര്‍ അടച്ച്‌ പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പുതിയ ഭീഷണി. ഇത്തരം ഒരു പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ലീന പൊലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി നിരവധി നമ്ബറുകളില്‍ നിന്നും ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്നും 25 കോടി ആവശ്യപെട്ടാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നുമാണ് ലീനയുടെ മൊഴി.

ലീന നല്‍കിയ ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച്‌ സംഭവുമായി അധോലോക സംഘത്തിനുള്ള ബന്ധം കണ്ടെത്താനാണ് പൊലീസ് ശ്രമം. അതേ സമയം ലീന അടുത്തയിടെ നടത്തിയ പണമിടപാടുകള്‍ നിരീക്ഷിക്കാനും അതുമായി ആക്രമണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ആക്രമണം നടത്തിയത് പ്രാദേശിക ഗുണ്ടാ സംഘമാണെന്ന് കരുതുമ്ബോഴും ഇവരെ സംബന്ധിച്ച്‌ എന്തെങ്കിലും വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തതും പോലീസിന് തിരിച്ചടിയായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക