Image

മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ചടങ്ങില്‍ ബിജെപിയുടെ മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും

Published on 18 December, 2018
 മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ചടങ്ങില്‍ ബിജെപിയുടെ മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും

സത്യപ്രതിജ്ഞാ വേദി എന്‍ഡിഎ സര്‍ക്കാരിനെതിരായ മുന്നണി കൂട്ടുകെട്ടിനുള്ള ഇടമാക്കുമ്ബോഴും അതത് സംസ്ഥാനങ്ങളിലെ പ്രതിപക്ഷമായ ബിജെപിയെ വേണ്ടവിധം പരിഗണിക്കാനും കോണ്‍ഗ്രസ് നേതൃത്വം മറന്നില്ല. മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ചടങ്ങില്‍ ബിജെപിയുടെ മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉണ്ടായിരുന്നു. കമല്‍നാഥിന്‍റെയും ജോതിരാദിത്യ സിന്ധ്യയുടെയും കൈ പിടിച്ച്‌ ഉയര്‍ത്തി നില്‍ക്കുന്ന ചൗഹാന്‍റെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

15 വര്‍ഷം മധ്യപ്രദേശ് ഭരിച്ച അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ കോണ്‍ഗ്രസും മറന്നില്ല. ചൗഹാനെ അഭിവാദ്യം ചെയ്തതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം കമല്‍നാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ ബിജെപി നേതാക്കള്‍ ദില്ലിയില്‍ പ്രതിഷേധിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക