Image

കെഎസ്‌ആര്‍ടിസിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി

Published on 18 December, 2018
കെഎസ്‌ആര്‍ടിസിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി

കെഎസ്‌ആര്‍ടിസിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി. കണ്ടക്ടര്‍ നിയമനത്തിന് അഡ്വാന്‍സ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമന ഉത്തരവ് നല്‍കണമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രസ്താവന. നിയമന ഉത്തരവ് കിട്ടിയാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും കോടതി വ്യകതമാക്കി.

3991 പേര്‍ക്ക് രണ്ട് ദിവസത്തനകം മെമ്മോ നല്‍കണമെന്നും കോടതി പറഞ്ഞു. അതോടെ ഈ നിയമനത്തിലൂടെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കും. ഇവര്‍ക്ക് പ്രത്യേകപരിശീലനം ആവശ്യമില്ലെന്നും കോടതി വിലയിരുത്തി. പി എസ് സി വഴ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും നിയമന ഉത്തരവു നല്‍കാന്‍ എന്തിന് മടിക്കണമെന്നും കോടതി ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക